Header 1 vadesheri (working)

ഗുരുവായൂർ പ്രസ് ഫോറം വാർഷികം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: അനീതിക്കെതിരായ പോരാട്ടത്തില്‍ സത്യത്തിന്റെ ചൂണ്ടുവിരലുകളാകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്. ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം അപൂര്‍വതയാകുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

First Paragraph Rugmini Regency (working)

വൈസ് ചെയര്‍പേഴ്‌സന്‍ എം.പി. അനീഷ്മ മുഖ്യാതിഥിയായിരുന്നു. ലിജിത്ത് തരകന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ പ്രിന്‍സി എ. തറയില്‍, വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മനീഷ് ഡേവിഡ്, ടി.ടി. മുനേഷ്, നിതിന്‍ നാരായണന്‍ എന്നിവര്‍ക്ക്് ചെയര്‍മാന്‍ കൃഷ്ണദാസ് ഉപഹാരം കൈമാറി. ടി.ജി. ഷൈജു, പി.കെ. രാജേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പുതുവത്സരാഘോഷവും നടന്നു. ഭാരവാഹികള്‍: ടി.ബി. ജയപ്രകാശ് (പ്രസിഡന്റ്, ദേശാഭിമാനി), ടി.ടി. മുനേഷ് (വൈസ് പ്രസിഡന്റ്, പ്രൈം ടി.വി), കെ. വിജയന്‍ മേനോന്‍ (സെക്രട്ടറി, ജന്മഭൂമി), ജോഫി ചൊവ്വന്നൂര്‍ (ജോ. സെക്ര.), മനീഷ് വി. ഡേവിഡ് (ട്രഷറര്‍, ജനയുഗം).

Second Paragraph  Amabdi Hadicrafts (working)