അതിരുദ്രമഹായജ്ഞത്തോടനുബന്ധിച്ച് അഗ്നിഹോത്രികളെ ആദരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ അതിരുദ്രമഹായജ്ഞത്തോടനുബന്ധിച്ച് അഗ്നിഹോത്രികളെ ആദരിച്ചു
രണ്ടാം അതിരുദ്രമഹായജ്ഞത്തിന്റെ രണ്ടാം ദിവസം നാല് അഗ്നിഹോത്രികളെയാണ് ആദരിചത്. ബ്രഹ്മശ്രീ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട്, പെരുമ്പടപ്പ് വൈദികൻ ഋഷികേശൻ സോമയാജിപ്പാട്, പുത്തിലത്ത് രാമാനുജൻ നീലകണ്ഠൻ അടിതിരിപ്പാട് എന്നിവരെയാണ് ചടങ്ങിൽ ആദരിചത്. ആദരിക്കൽ ചടങ്ങ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ അധ്യക്ഷത വഹിച്ചു. മോഹൻദാസ് ചേലനാട്ട് , ജനു ഗുരുവായൂർ, ആലക്കൽ ജയറാം , കോയമ്പത്തൂർ വി നാരായണ സ്വാമി, കെ രാമകൃഷ്ണൻ ഇളയത് , കിഴിയേടം രാൻ നമ്പൂതിരി, എന്നിവർ സംസാരിച്ചു. രാവിലെ 4 മുതൽ ശ്രീരുദ്രജപ ഹോമകലശങ്ങൾ നടന്നു തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. രുദ്രാക്ഷ മണ്ഡപത്തിൽ രാധിക പരമേശ്വരനും ശിഷ്യരായ ജി.പി ഹരികൃഷ്ണൻ, ഗുരുവായൂർ അദ്വൈത് , ശ്രീറാം നമ്പൂതിരി എന്നിവരുടെ വയലിൻ കച്ചേരി നടന്നു. ജി.പി ഹരിറാം മ്യദംഗം വായിച്ചു.