Header 1 = sarovaram
Above Pot

ഗുരുവായൂരിൽ പതിനായിരം പേർക്ക് ദർശന സൗകര്യം

ഗുരുവായൂർ : കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു . തീർത്ഥാടകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി പ്രതിദിനം പതിനായിരം ഭക്തർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കാനാണ് തീരുമാനം . നിലവിൽ അയ്യായിരം പേർക്ക് മാത്രമായിരുന്നു ദർശനത്തിനുള്ള അനുമതി .

Astrologer

ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനത്തിന് അവസരം ഇതിനായി www.guruvayurdevaswom.in എന്ന ദേവസ്വം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം . ശബരിമല തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക ക്രമീകരണം തുടരും ദർശനത്തിന് ഇവർക്ക് ഓൺലൈൻ ബുക്കിങ്ങ് നടത്തേണ്ടതില്ല .

കൂടാതെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദശമി ( ഡിസംബർ 13 ) , ഏകാദശി ( ഡിസംബർ 14 ) , ദ്വാദശി ( ഡിസംബർ 15 ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കും . വെർച്വൽ ക്യൂ ദർശനം ബുക്ക് ചെയ്ത പതിനായിരം പേർക്ക് മുൻഗണനാക്രമത്തിൽ ദർശന സൗകര്യം ഉണ്ടായിരിക്കും

Vadasheri Footer