ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു
ഗുരുവായൂർ: 1198-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ചൊവ്വാഴ്ച ഉച്ചപൂജയ്ക്കുശഷം ക്ഷേത്രം നട തുറന്നപ്പോൾ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ , ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ഗുരുവായൂർ ദേവസ്വം വിശേഷ ദിവസങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ, വിഷുഫലങ്ങൾ, ഗുരുവായൂർ ക്ഷേത്ര മഹാത്മ്യം, പൂജാ ക്രമം, വഴിപാട് വിവരങ്ങൾ ഉൾപ്പെടെ സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പഞ്ചാംഗത്തിലുണ്ട്.
കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടാണ് ഗണിച്ചത്. ജി എസ് ടി ഉൾപ്പെടെ 70 രൂപയാണ് പഞ്ചാംഗത്തിൻ്റെ വില. കിഴക്കേ നടയിലെ ദേവസ്വം പുസ്തകശാലയിൽ നിന്ന് പഞ്ചാംഗം ഭക്തജനങ്ങൾക്ക് ലഭ്യമാണ്.