Above Pot

ഗുരുവായൂർ ഉത്സവം , പാചക ശാല സജീവമായി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പ്രസാദ ഊട്ട് നൽകാനുള്ള പാചക ശാല സജീവമായി , പ്രസാദ ഊട്ട് നൽകുന്ന പന്തലിനു പടിഞ്ഞാറു ഭാഗത്താണ് താൽക്കാലിക പാചക ശാല തുടങ്ങിയത് തൃപ്പുണിത്തറ മരട് സുബ്ബരാജ് എമ്പ്രാന്തിയും സംഘവുമാണ് ഭക്ഷണം ഒരുക്കുന്നത് .എൺപത് അംഗ സഹായികളുമായാണ് എമ്പ്രാന്താരി ഗുരുവായൂരിൽ എത്തിയിട്ടുള്ളത് , കഷ്ണങ്ങൾ മുറുക്കാൻ മറ്റ് നാൽപതോളം പേരുമുണ്ട് .

First Paragraph  728-90
Second Paragraph (saravana bhavan

വിവിധ ജില്ലകളിൽ നടക്കുന്ന അഖില കേരളം ഭാഗവത സത്രത്തിൽ സ്ഥിരം പാചകക്കാരൻ ആണ് ഇദ്ദേഹം , സത്രത്തിൽ 25, 000 ഓളം പേർക്കാണ് ഒരു നേരം ഊട്ടുക ,തൃപ്പൂണിത്തുറ പൂർണത്രയി ക്ഷേത്രത്തിൽ സ്ഥിര പാചകം ഇദ്ദേഹമാണ് എറണാകുളം ശിവ ക്ഷേത്രം അടക്കം എറണാകുളം ജില്ലയിലെ വിവിധ ക്ഷേത്ര ങ്ങളിൽ ഉത്സവ ആഘോഷങ്ങൾക്ക് എമ്പ്രാന്തിയാണ് പ്രസാദ ഊട്ട് തയ്യറാക്കുന്നത് . ഏറ്റവും വലിയ വാർപ്പുകളുടെ ഒരു വൻ ശേഖരവുമായാണ് സുബ്ബ രാജ് എമ്പ്രാന്തിരി ഗുരുവായൂരിൽ എത്തിയിട്ടുള്ളത്