ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മിക്ക പ്രദേശവും കണ്ടെയ്‌ൻമെൻറ് സോണിൽ
ഗുരുവായൂർ : വടക്കേകാട് പുന്നയൂർ ഗ്രാമ പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയിലെ 21 വാർഡുകളും കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.ഇതോടെ ഗുരുവായൂർ നിയോജക മണ്ഡലം ഏകദേശം പൂർണ്ണമായും കണ്ടെയ്‌ൻമെൻറ് സോണായി.
ഗുരുവായൂർ മണ്ഡലത്തിലെ പുന്നയൂർക്കുളം വടക്കേകാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളും ചാവക്കാട് നഗരസഭയും പൂർണ്ണമായും കണ്ടെയ്‌ൻമെൻറ് സോണുകളായി. ഒരുമനയൂർ, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലും കണ്ടെയ്‌ൻമെൻറ് സോണുകൾ നിലവിലുണ്ട്.
ഗുരുവായൂർ നഗരസഭയിലെ 43 വാർഡുകളിൽ 21 വാർഡുകൾ ഇന്ന് കണ്ടെയ്‌ൻമെൻറ് സോൺ ആയി കളക്ടർ പ്രഖ്യാപിച്ചു. 02,03,13,15,16, 20,22,23,25,26,28, 30,31,33,35,37,38, 40,41,42,43 എന്നീ വാർഡുകൾ ആണ് കണ്ടെയ്‌ൻമെൻറ് സോണിൽ ആയത് . തദ്ദേശ സ്വയം ഭരണ പ്രദേശത്തെ പകുതി വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോൺ ആയാൽ ആ തദ്ദേശഭരണ പ്രദേശം പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.