Header 1 vadesheri (working)

ഗുരുവായൂർ നന്ദന് സമ്മാനമായി പുത്തൻ നാമഫലകം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ഗജവീരൻ നന്ദന് ആരാധകൻ്റെ സമ്മാനമായി പുത്തൻ നെയിംപ്ലേറ്റ്. കോഴിക്കോട് സ്വദേശി കെ.കെ.അനൂഷാണ് നന്ദൻ്റെ പേരുള്ള പിച്ചളയിൽ പണിയിച്ച നാമഫലകം സമ്മാനിച്ചത്. അനൂഷിൻ്റെ 51-ാം ജൻമദിനമായിരുന്നു ഇന്ന് . തൻ്റെ പിറന്നാൾ ദിനത്തിൽ ഗജവീരൻ നന്ദന് നെയിം പ്ലേറ്റ് സമ്മാനിക്കാനായതിൻ്റെ ആഹ്ളാദത്തിലാണ് ഈ ആരാധകൻ.

First Paragraph Rugmini Regency (working)

ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ അനൂഷിൽ നിന്നും നാമ ഫലകം ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി ഏറ്റുവാങ്ങി. പാപ്പാൻമാർ നാമഫലകവും നന്ദനെ അണിയിച്ചു. അനൂഷിൻ്റെ കുടുംബാംഗങ്ങളും ദേവസ്വം ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി

Second Paragraph  Amabdi Hadicrafts (working)