Above Pot

ഗുരുവായൂർ നഗരസഭ കുടുംബശ്രീ വാർഷികം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് 1 ന്റെ 21 മത് വാർഷിക പരിപാടികൾ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു .
70 വയസ്സിന് മുകളിലുള്ള കുടുംബശ്രീ അംഗങ്ങളെയും , എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു .

First Paragraph  728-90

buy and sell new

Second Paragraph (saravana bhavan

ചടങ്ങിൽ സ്ഥാൻഡിംങ് കമ്മറ്റി അധ്യക്ഷരായ കെ വി വിവിധ് , എം രതി , കൗൺസിലർമാരായ രതി ജനാർദ്ദനൻ , ബിന്ദു അജിത് കുമാർ , പ്രിയ രാജേന്ദ്രൻ , സി ഡി എസ് 2 ചെയർപേഴ്സൻ ഷൈലജ സുധൻ , കനറാ ബാങ്ക് മാനേജർ ശ്രീദേവി നായർ , തൈക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുന്നത്ത് പരമേശ്വരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . സി ഡി എസ് 1 ചെയർപേഴസൻ എം കെ ബിന്ദു സ്വാഗതവും വൈസ് ചെയർപേഴ്സൻ ഗിരിജ ചന്ദ്രൻ നന്ദിയും പറഞ്ഞു . കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭ കൂട്ടുകാരുടെയും കലാപരിപാടികളും അരങ്ങേറി

കോടതി പരസ്യം

ബഹു. ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

O ട 125 /2018

കണ്ണൂര്‍ താലൂക്ക് , മാടായി വില്ലേജ്,പുതിയങ്ങാടി ദേശത്ത്
കോട്ടപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ മകന്‍ 60 വയസ്സ്
ബിസിനസ്സ് ഇല്ല്യാസ് ………………………………………… …………….അന്യായം

1)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
62 വയസ്സ് ഷാഹുല്‍ ഹമീദ്

2)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
47 വയസ്സ് ഷംസുദ്ദീന്‍ഹാജി …………………………………………………….. പ്രതികള്‍

മേല്‍ നമ്പറില്‍ 2-ാം പ്രതിക്കുള്ള നോട്ടീസ് വാസസ്ഥലത്തും കോടതിയിലും പതിച്ചുനടത്താനും പത്രത്തില്‍ പരസ്യം ചെയ്യുവാനും അനുവദിച്ച് മേല്‍ നമ്പര്‍ കേസ്സ് 09/10/2019 തിയ്യതിക്ക് വെച്ചിരിക്കുന്നു.ടി കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അന്നേദിവസം ബഹുകോടതി മുമ്പാകെ ഹാജരാകേണ്ടതും അല്ലാത്തപക്ഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 സെപ്തംബര്‍ മാസം 21 – ന്

അന്യായഭാഗം അഡ്വ: പെഗ്ഗിഫെന്‍