Above Pot

ഗുരുവായൂരിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ അധികാരത്തിലേറി . ഇന്ദിരാഗാന്ധി ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം പ്രൊഫഎ; പി കെ ശാന്തകുമാരിക്ക് വരണാ ധികാരി മേരി സത്യവാചകം ചൊല്ലി കൊടുത്തു . തുടർന്ന് മറ്റ് അംഗങ്ങളെ ശാന്തകുമാരി സത്യപ്രതിജ്ഞ ചെയ്യിച്ചു . ഒന്നാം വാർഡിലെ ഫൈസൽ പൊട്ടത്തയിൽ ആണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് തുടർന്ന് വാർഡ് 43 വരെയുള്ള അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു .കൗൺസിൽ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും എടുത്തു . എം എൽ എ കെ വി അബ്ദുൾ ഖാദർ സന്നിഹിതനായിരുന്നു . അതിനു ശേഷം കൗൺസിൽ ഹാളിൽ പ്രഥമ കൗൺസിൽ യോഗം പി കെ ശാന്തകുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു ..കക്ഷി നേതാക്കളായ എം കൃഷ്ണ ദാസ് , കെ പി ഉദയൻ , ശോഭ ഹരിനാരായണൻ എന്നിവർ സംസാരിച്ചു

First Paragraph  728-90

Second Paragraph (saravana bhavan