
അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് മൊബൈൽ മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

ഗുരുവായൂര്‍: അന്യ സംസഥാനക്കാരായ  തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും മൊബൈൽ മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ . തയ്യൂർ സ്വദേശി മൂളിപറമ്പിൽ ജോസഫിന്റെ
മകൻ  സാബുവിനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്. പാർഥസാരഥി ക്ഷേത്രത്തിന് സമീപം ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും തിങ്കളാഴ്ച പുലർച്ചെ   മോഷണം നടത്തുന്നതിനിടെ തൊഴിലാളികൾ പിടി കൂടി  പോലീസിൽ  ഏൽപ്പിക്കുകയായിരുന്നു . നേരത്തെ  ഇവിടെ നിന്നും രണ്ടു  മൊബൈലുകൾ   ഇയാൾ  മോഷ്ടിച്ചിരുന്നു . സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, എ.എസ്.ഐമാരായ  ഓമനക്കുട്ടൻ, പി.എസ്. അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ  നാളെ കോടതിയിൽ  ഹാജരാക്കും ,  

			