Header 1 vadesheri (working)

രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂർ നഗരസഭ

Above Post Pazhidam (working)

ഗുരുവായൂർ : സ്വച്ഛതാ ലീഗിൽ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂർ നഗരസഭയെ തെരഞ്ഞെടുത്തു. രാജ്യത്തുടനീളമുള്ള 1850ലധികം നഗരങ്ങൾ പങ്കെടുത്ത ലീഗിൽ കേരളത്തിൽ നിന്ന് ഗുരുവായൂരും ആലപ്പുഴയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര നഗരകാര്യ വകുപ്പാണ് വിവിധ നഗരസഭകളുടെ പ്രകടനം സമൂലമായി വിലയിരുത്തി ഫലം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ നഗരസഭയെ ആദരിക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് സ്വച്ഛ് ഭാരത് മിഷൻ (നഗരം) പ്രഖ്യാപിച്ച സ്വച്ഛതാ അമൃത് മഹോത്സവം സംഘടിപ്പിച്ചത്. “ഗുരുവായൂർ ദ ന്യൂ മില്ലേനിയം ടീം” പേരിലാണ് സ്വച്ഛതാ ലീഗിൽ ഗുരുവായൂർ നഗരസഭ പങ്കാളികളായത്.

First Paragraph Rugmini Regency (working)

ശുചിത്വ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ ഖര മാലിന്യ ശുചിത്വ പദവി നേടിയ നഗരസഭ കൂടിയാണ് ഗുരുവായൂർ. 43 വാർഡുകളിലും ജൈവമാലിന്യ സംസ്കരണത്തിനായി ബയോബിൻ വിതരണം ചെയ്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അജൈവമാലിന്യങ്ങൾ ഹരിത കർമ്മസേനാംഗങ്ങൾ വഴിയും ശേഖരിക്കുന്നു. സമ്പൂർണ്ണ ഖര മാലിന്യ ശുചിത്വ പദവി നേടുന്നതിന്റെ ഭാഗമായി ജനകീയ ശുചീകരണ യജ്ഞവും നഗരസഭ സംഘടിപ്പിച്ചിരുന്നു. “ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ ” എന്ന ആശയം മുൻനിർത്തി ഒട്ടനവധി ശുചിത്വ പ്രവർത്തനങ്ങളാണ് നഗരസഭ നടപ്പാക്കിയത്. ബയോപാർക്ക്, ജൈവമാലിന്യം വളമാക്കുന്ന പദ്ധതി എന്നീ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ശുചിത്വ പ്രചരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യ ചങ്ങല ഉൾപ്പെടെയുള്ള ജനകീയ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

നഗരസഭയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചതെന്നും ഇനിയും ശുചിത്വത്തെ മുൻനിർത്തി പ്രവർത്തനങ്ങൾ തുടരുമെന്നും നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

വെളിയിട വിസർജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ടവയിൽ കൂടുതൽ മികവുള്ള നഗരസഭയായി തെരഞ്ഞെടുത്ത ഗുരുവായൂർ നഗരസഭ ഒ.ഡി.എഫ് പ്ലസ് പദവിയും കരസ്ഥമാക്കിയിട്ടുണ്ട്. വെളിയിട വിമുക്തനഗരം എന്നതിനൊപ്പം പൊതു ശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ.ഡി.എഫ് പ്ലസ് നഗരങ്ങളായി തെരഞ്ഞെടുക്കുന്നത്.