Header 1 vadesheri (working)

ഗുരുവായൂർ മേൽശാന്തി നറുക്കെടുപ്പ് ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ചുമതലയേൽക്കുന്ന മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച മാർച്ച് 15 ശനിയാഴ്ച രാവിലെ പത്തു മണിക്ക് ദേവസ്വം കാര്യാലയത്തിൽ നടക്കും. 51 പേർ കൂടിക്കാഴ്ചയ്ക്ക് ‘ യോഗ്യത നേടിയിട്ടുണ്ട്

First Paragraph Rugmini Regency (working)

. ക്ഷേത്രം തന്ത്രി പി.സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ദേവസ്വം ഭരണ സമിതിക്ക് മുമ്പാകെയാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. യോഗ്യരാണെന്ന് കണ്ടെത്തുന്ന അപേക്ഷകരുടെ പേരുകള്‍ വെള്ളികുടത്തില്‍ നിക്ഷേപിച്ച് ഉച്ചപൂജയ്‌ക്കുശേഷം ഗുരുവായൂരപ്പസന്നിധിയില്‍ വച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.

Second Paragraph  Amabdi Hadicrafts (working)

നിയുക്ത മേല്‍ശാന്തി ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും