ഗുരുവായുർ മേൽശാന്തി :കൂടിക്കാഴ്ച സെപ്റ്റംബർ 18 ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായുർ ക്ഷേത്രത്തിൽ 2024 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും സെപ്റ്റംബർ 18ന് ന് നടക്കും. 56 അപേക്ഷ ലഭിച്ചതിൽ യോഗ്യരായ 55 അപേക്ഷകർക്ക് കൂടിക്കാഴ്ചയ്ക്കുള്ള കത്ത് അയച്ചിട്ടുണ്ട്.

Poonthanam

Vasudev Inn
Rugmani 700-200

ദേവസ്വം ഓഫീസിൽ അന്നേ ദിവസം രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ
ദേവസ്വം ഭരണ സമിതിമുമ്പാകെയാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. അഭിമുഖത്തിൽ യോഗ്യരാണെന്ന് കണ്ടെത്തുന്ന അപേക്ഷകരുടെ പേരുകൾ വെള്ളികുടത്തിൽ നിക്ഷേപിച്ച് ഉച്ചപൂജയക്കുശേഷം ശ്രീഗുരുവായൂരപ്പസന്നിധിയിൽവെച്ച് നടത്തുന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്നയാൾ മേൽശാന്തിയാകും.

നിയുക്ത മേൽശാന്തി ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി 12 ദി വസം ക്ഷേത്രത്തിൽ ഭജനമിരിക്കും

First Paragraph Jitesh panikar (working)