
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എസ് ഐ ആർ തുടങ്ങി

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എസ് ഐ ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്മതിദായകരുടെ കണക്കെടുപ്പിനായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണ ഉല്‍ഘാടനം ചെയ്തു.

ചാവക്കാട് തഹസില്‍ദാരും, അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ കിഷോർ എം കെ യുടെ സാന്നിധ്യത്തിൽ ഡെപ്യൂടി കളക്ടര്‍ അപ്പലേറ്റ് അതോറിറ്റി & ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫീസർ രേവ കെ,പ്രശസ്ത സാഹിത്യകാരനും മണത്തല വില്ലേജ് ബൂത്ത് 142 ലെ സമ്മതിദായകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് എന്യൂമറേഷന്‍ ഫോം നൽകിക്കൊണ്ട് നിര്‍വ്വഹിച്ചു.
ചാവക്കാട് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സൂരജ് കെ ആര്‍, മണത്തല വില്ലേജ് ഓഫീസര്‍ ശോഭ ഇ, രശ്മി മേനോന്‍, സലീം ഇ എസ്, ബി എല്‍ ഓ ഷീല പി ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

