Header 1 = sarovaram
Above Pot

അവിട്ടം നാളില്‍ ഗുരുവായൂരിൽ മഹാഗോ പൂജ

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ വിളംബരമായി, 30-ന് അവിട്ടം നാളില്‍ ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കരയില്‍ ഗോപൂജ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന മഹാ ഗോപൂജ, ഇളയരാജ ഉദ്ഘാടനം ചെയ്യും . ചടങ്ങില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ മുഖ്യാതിഥിയാകും.

ഗോപൂജയുടെ വിളംബരമായി രാവിലെ 9.30-ന് മജ്ഞുളാല്‍ പരിസരത്തുനിന്നും പത്തോളം ഗോമാതാക്കളെ അലങ്കരിച്ച് ആനയിയ്ക്കും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മൂകാംബിക ക്ഷേത്രം തന്ത്രി ഡോ: കെ. രാമചന്ദ്ര അഡിക, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ തുടങ്ങിയ ആദ്യാത്മിക ആചാര്യന്മാര്‍ ഗോപൂജയ്ക്ക് കാര്‍മ്മികത്വം വഹിയ്ക്കും. 108 ഗോമാതാക്കളെ സര്‍വ്വ ദേവതാ സങ്കല്‍പ്പത്തില്‍ തന്ത്രിമാരടങ്ങിയ 108 പൂജാരിമാര്‍ ചേര്‍ന്ന് പൂജിയ്ക്കും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ ഗോപൂജ സന്ദേശം നല്‍കും.

Astrologer

കര്‍ണ്ണാടക എം.എല്‍.എമാരായ വിശ്വനാഥന്‍, മുനിരാജന്‍, ഗായകന്‍ വി.വി. പ്രസന്ന തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിയ്ക്കും. ”രണ്ടോണം കണ്ണനോടൊപ്പം” എന്ന സന്ദേശം നല്‍കി നടക്കുന്ന മഹാഗോപൂജ 1000/-രൂപ നിരക്കില്‍ മുന്‍കൂട്ടി ബുക്കുചെയ്യാന്‍ സംഘാടക സമിതി സംവിധാനമൊരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഭക്തര്‍, ഗോപൂജ മുഖ്യ സംയോജകുമായി 9446628022 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ശീട്ടാക്കുന്ന ഭക്തര്‍ക്ക് വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമുഖ്യന്മാര്‍ പൂജ നടത്തിയ പ്രസാദവും വിതരണം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗത സംഘം അദ്ധ്യക്ഷന്‍ കെ.കെ. സുരേന്ദ്രനാഥന്‍ കൈമള്‍, ബാലഗോകുലം ജില്ല അദ്ധ്യക്ഷന്‍ കെ.എം. പ്രകാശന്‍, ഗോപൂജ മുഖ്യ സംയോജക് ബാബുരാജ് കേച്ചേരി, സ്വാഗതസംഘം കാര്യദര്‍ശി എം.എസ്. രാജന്‍ എന്നിവര്‍ അറിയിച്ചു.

Vadasheri Footer