Above Pot

ഗുരുവായൂർ ലൈഫ് പദ്ധതിയുടെ ധനസഹായ വിതരണം നടത്തി

ഗുരുവായൂർ : പി എം എ വൈ -ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണ ഗുണഭോക്താക്കൾക്ക് അധിക ധനസഹായ വിതരണവും ഗുണഭോക്തൃ വിഹിതം തിരികെ നൽകലും തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് വിതരണവും ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു .
നഗരസഭ ഇ എം എസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത വഹിച്ചു .
120 ഗുണഭോക്താക്കൾക്കായി 1,62,95,000 രൂപയാണ് വിതരണം ചെയ്തത് . 4 ഡി പി ആർ കളിലുമായി ആയിരത്തിലധികം വീടുകൾക്കാണ് നിർമ്മാണാനുമതി നൽകിയിട്ടുള്ളത് . നഗരസഭ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ കെ വി വിവിധ് , എം രതി , ടി എസ് ഷെനിൽ , മുൻ ചെയർമാൻ ടി ടി ശിവദാസ് , കൗൺസിലർമാരായ സുരേഷ് വാര്യർ , ആർ വി അബ്ദുൾ മജീദ് , സുനിത അരവിന്ദൻ , രതി ജനാർദ്ദനൻ , സവിത സുനി , രമിത സന്തോഷ് , മീന പ്രമോദ് , ടി കെ സ്വരാജ് , ഹബീബ് നാറാണത്ത് , പ്രസീദ മുരളീധരൻ നഗരസഭ സെക്രട്ടറി വി പി ഷിബു എന്നിവർ സംസാരിച്ചു . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി എം പ്രദീപ് നന്ദിയും പറഞ്ഞു .