ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഏക ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന് താഴു വീണു
ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഏക ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന് താഴു വീണു . ഗുരുവായൂർ കിഴക്കേ നടയിൽ ബസ് സ്റ്റാൻഡിനു സമീപം കൃഷ്ണാഞ്ജലി ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന എൽ ബി എസ് സെന്റർ ആണ് അടച്ചു പൂട്ടിയത്. നൂറ് കണക്കിന് വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ മേഖലയിൽ ഉപരിപഠനത്തിന് ആശ്രയമായിരുന്ന ഗുരുവായൂരിലെ എൽ.ബി.എസ്. സെൻറർ .വിദ്യാർത്ഥികളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം അടച്ചു പൂട്ടുന്നത് എന്നാൽ ജീവനക്കാരുടെ ക്ഷാമമാണ് സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ താളം തെറ്റിച്ചത്
ഇവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ അസുഖ ബാധി തനായതിനെതുടർന്ന് സ്വന്തംനാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയി , പകരം തിരുവനന്തപുരത്ത് നിന്നും ഉള്ള ഉദ്യോഗസ്ഥനെ ഇവിടേക്ക് നിയമിച്ചു. സെക്രട്ടറിയേറ്റിൽ ഉയർന്ന ബന്ധങ്ങൾ ഉള്ള ആ ഉദ്യോഗസ്ഥൻ ഒരു മാസത്തിനുള്ളിൽ തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചു പോയി .പിന്നീട് താൽക്കാലിക ജീവനക്കരെ വെച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനിടെ കോവിഡ് വന്നതോടെ മാസങ്ങളോളം സ്ഥാപനം അടഞ്ഞു കിടന്നു . വീണ്ടും സ്ഥാപനം പ്രവർത്തന ക്ഷമ മാകുന്നതിനിടെയാണ് അടച്ചു പൂട്ടാൻ 29ന് ശനിയാഴ്ച ഉത്തരവ് വന്നത് .
നേരത്തെ തദ്ദേശ സ്ഥാപനങ്ങൾ പട്ടിക ജാതി പട്ടിക വർഗ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയിടെ ഭാഗമായി ഇവിടേക്ക് ഫീസ് നൽകി വിദ്യാർത്ഥികളെ അയച്ചിരുന്നു നൂറുകണക്കിന് പിന്നോക്ക വിഭാഗ വിദ്യാർത്ഥികളാണ് ആ സൗകര്യം ഉപയോഗിച്ച് കമ്പ്യുട്ടർ പഠനം നടത്തിയത് .പിന്നീട് ലാപ് ടോപ് നൽകുന്ന പദ്ധതിയിലേക്ക് തദ്ദേശ സ്ഥാപനങ്ങൾ ചുവടുമാറ്റി , ആ നീക്കത്തിന് പിന്നൽ സാമ്പത്തിക നേട്ടവും ഉണ്ടായിരുന്നു . ഇപ്പോഴത്തെ പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മാർക്കും അംഗങ്ങൾക്കും ഇവിടെ ഇങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കുന്ന വിവരം പോലുമില്ല .
ഇ ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയും പി കെ കെ ബാവ എം എൽ എയുമായിരുന്ന 2001 ൽ ആണ് ഗുരുവായൂരിൽ എൽ ബി എസ് സെന്റർ ആരംഭിക്കുന്നത് . മുഖ്യ മന്ത്രി ചെയർമാനും ,ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചെയർമാനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എക്സിക്യൂട്ട് ചെയർമാനും ആയ സ്വയംഭരണ സഥാപനമാണ് മുൻ പ്രധാ നമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പേരിലുള്ള ഈ വിദ്യാഭ്യസ പ്രസ്ഥാനം . കാസർഗോഡ് എൻജിനീയറിങ് കോളേജ് അടക്കം സംസ്ഥാനത്ത് നിരവധി കമ്പ്യുട്ടർ പഠന കേന്ദ്രങ്ങൾ ഉണ്ട് . ഇവിടെയൊക്കെ മൂന്നു മാസം മുതൽ ഒന്നര വര്ഷം വരെയുളള വിവിധ കോഴ്‌സുകളും നടക്കുന്നുണ്ട് .
ഗുരുവായൂരിന് പുറമെ തൃശൂർ ,ചാലക്കുടി , കുന്നംകുളം എന്നിവിടങ്ങളിൽ മാത്രമാണ് എൽ ബി എസ് സെന്റർ പ്രവർത്തിക്കുന്നത് . ഗുരുവായൂരിൽ സെന്റർ പ്രവർത്തനം ആരംഭിച്ചതോടെ മേഖലയിലെ പല സ്വകാര്യ കമ്പ്യുട്ടർ പഠന കേന്ദ്രങ്ങൾ അടച്ചു പൂട്ടി പോയി. അത്ര നിലവാരം ഉള്ള കോഴ്‌സുകൾ ആണ് ഇവിടെ പഠിപ്പിച്ചി രുന്നത് . ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരുന്ന കുട്ടികൾക്ക് ജോലി സാധ്യതയും കൂടുതൽ ആയിരുന്നു . വിദ്യാഭ്യസ മേഖലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലാത്ത ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ആകെ ഉണ്ടായിരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടുന്നതിൽ ഭരണ കർത്താക്കൾക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ ഒരു വിഷമവും ഇല്ല എന്നതാണ് ഏറെ ദുഖകരം . സാധാരണക്കാരായ വിദ്യാർഥികൾക്ക് കമ്പ്യുട്ടർ പഠനം ഏറെ ദുഷ്കരമാകും