Post Header (woking) vadesheri

ഗുരുവായൂരിൽ കുചേല ദിനം ബുധനാഴ്ച ആഘോഷിക്കും .

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ കുചേല ദിനം ബുധനാഴ്ച ആഘോഷിക്കും. കുചേലദിനത്തില്‍ പ്രധാന വഴിപാടാണ് അവില്‍ നിവേദ്യം. ടിക്കറ്റുകള്‍ ഓണ്‍ ലൈനിലൂടെയും, അഡ്വാന്‍സ് ബുക്കിങ് കൗണ്ടറിലൂടെയും ചൊവ്വാഴ്ച വൈകിട്ട് 4-മണി വരെ ബുക്കുചെയ്യാമെന്ന് ദേവസ്വം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അഡ്വാന്‍സ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകള്‍ വൈകിട്ട് 5-മണി മുതല്‍ ക്ഷേത്രം കൗണ്ടറില്‍ വെച്ച് വിതരണം ചെയ്യും. 21-രൂപയാണ് നിരക്ക്.

Ambiswami restaurant

ഒരു ഭക്തന് പരമാവധി 63 (മൂന്ന് ശീട്ട്)രൂപയുടെ ശീട്ട് നല്‍കും. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയാല്‍ കുഴച്ച അവില്‍, പന്തീരടി പൂജയ്ക്കും, അത്താഴ പൂജയ്ക്കും ശ്രീഗുരുവായൂരപ്പന് നിവേദിക്കും. കൂടാതെ അവില്‍, പഴം, ശര്‍ക്കര തുടങ്ങിയവ ഭക്തര്‍ക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സ്മരണയ്ക്കായി ബുധനാഴ്ച്ച രാവിലെ മുതല്‍ കഥകളി ഗായകര്‍ കുചേലവൃത്തം പദങ്ങള്‍ ആലപിക്കും.

Second Paragraph  Rugmini (working)

രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും ഉണ്ടായിരിയ്ക്കും. കുചേലന്‍ എന്നറിയപ്പെടുന്ന സുദാമാവ്, സതീര്‍ത്ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനെ അവില്‍ പൊതിയുമായി കാണാന്‍ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ (മുപ്പട്ട ബുധന്‍) ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസത്തെ വിശേഷിപ്പിയ്ക്കുന്നു.

Third paragraph