Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കത്തി നശിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം അധികൃതരുടെ അനാസ്ഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിനശിച്ചു , ഇന്ന് ഉച്ചക്ക് ക്ഷേത്ര നട അടച്ച ശേഷം രണ്ടരയോടെയാണ് സംഭവം .ശ്രീ കോവിലിന്റെ തൊട്ട് അടുത്തുള്ള ഏറ്റവും വലിയ ഭണ്ഡാരത്തിലെ നോട്ടുകളാണ് കത്തി നശിച്ചത് . ഭണ്ഡാരത്തിന് മുകളിൽ വെൽഡിങ്ങ് ജോലികൾ നടത്തുന്നതിനിടെ ഭണ്ഡാരത്തിന്റെ സൈഡിൽ പണം നിക്ഷേപിക്കുന്ന വിടവിൽ കൂടി തീപ്പൊരി അകത്തേക്ക് കടന്ന് നോട്ടുകൾ കത്തി ചാമ്പലാകുകയായിരുന്നു .

First Paragraph Rugmini Regency (working)

നോട്ടുകൾക്ക് തീപിച്ചു കത്തി യ ശേഷം പണം നിക്ഷേപിക്കുന്ന വിടവിൽ കൂടി തീ നാമ്പുകൾ പുറത്തേക്ക് വന്നപ്പോഴാണ് ക്ഷേത്രം ജീവനക്കാർ സംഭവം അറിയുന്നത് . ജീവനക്കാർ ബക്കറ്റിൽ വെള്ളം എടുത്ത് ഒഴിച്ചാണ് തീ കെടുത്തിയത്. നിരവധി ബക്കറ്റ് വെള്ളം ഒഴിച്ചാണ് തീ അണച്ചത് . ഭണ്ഡാരത്തിലെ തീപിടുത്തം ക്ഷേത്രത്തിലെ സുരക്ഷ പാളിച്ച കൂടി പുറത്തു കൊണ്ട് വന്നു ബക്കറ്റിൽ വെള്ളം കൊണ്ട് വന്നു വേണം തീ കൊടുത്താൻ ക്ഷേത്രത്തിനകത്ത് എവിടെയും പൈപ്പിൽ വെള്ളം എത്തിക്കാനുള്ള സംവിധാനം പോലും ദേവസ്വത്തിന് ഇല്ല എന്നത് സുരക്ഷ വീഴ്ചയുടെ ഗൗരവം വർധിപ്പിക്കുന്നു .

Second Paragraph  Amabdi Hadicrafts (working)

ഉത്സവത്തിന് മുൻപാണ് തീ കത്തിയ ഭണ്ഡാരം അവസാനം തുറന്ന് എണ്ണിയത് . നാലഞ്ച് ദിവസം കഴിഞ്ഞാൽ ഭണ്ഡാരം തുറന്ന് കൗണ്ടിങ്ങ് തുടങ്ങാനിരിക്കുകയാണ് . ഗുരുവായൂ ർ ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ പണം ലഭിക്കുന്ന ഭണ്ഡാര ത്തിലൊന്നാണ് തീ കത്തി നശിച്ചത് . ലക്ഷകണക്കിന് രൂപ ചാമ്പലായതായി ഭയക്കുന്നു .