
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 126 കസേരകൾ

ഗുരുവായൂർ : ക്ഷേത്രത്തിലേക്ക് ഭക്തൻ്റെ വഴിപാടായി 126 കസരകൾ .ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷേത്ര കലാപരിപാടികൾ ഭക്തർക്ക് ഇരുന്ന് ആസ്വദിക്കുന്നതിനാണ് കസേരകൾ സമർപ്പിച്ചത്.

കൃഷ്ണൻ , മലേഷ്യ എന്ന പ്രവാസി മലയാളിയാണ് കസേരകൾ സമർപ്പണം നടത്തിയത്.ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കസേരകൾ ഏറ്റുവാങ്ങി.
ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി.രാധിക ,അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ (പ്രസിദ്ധീകരണ വിഭാഗം) ,സി.ആർ ലെജുമോൾ (ക്ഷേത്രം) ,വഴിപാടുകാരനായ കൃഷ്ണൻ, മലേഷ്യ, കുടുബാംഗങ്ങൾ എന്നിവർ സന്നിഹിതരായി.

