Post Header (woking) vadesheri

ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,ചുറ്റു വിളക്ക് വഴിപാട് നടത്താൻ ആയിരങ്ങൾ കാത്തിരിക്കുമ്പോഴാണ് ദേവസ്വത്തിന്റെ അനാസ്ഥകാരണം ചുറ്റുവിളക്ക് വഴിപാട് നടക്കാതെ പോയത് . അതും ക്ഷേത്രത്തിലെ പ്രധാന താന്ത്രിക ചടങ്ങുകൾ ആയ സഹസ്ര കലശത്തിന്റെ ആചാര്യ വരണ ദിനത്തിലാണ് ചുറ്റു വിളക്ക് മുടങ്ങിയത് . മൂന്ന് ഭക്തരാണ് അന്നത്തെ ദിവസം ചുറ്റു വിളക്ക് വഴിപാട് ബുക്ക് ചെയ്തിരുന്നതത്രെ .എന്നാൽ വഴിപാട് നടത്താൻ ഇവർ ആരും എത്തിയില്ല എന്നാണ് ദേവസ്വം നൽകുന്ന വിശദീകരണം .

Ambiswami restaurant

അഡ്വാൻസ് തുക അടച്ച് വർഷങ്ങൾക്ക് മുൻപ് വഴിപാട് ബുക്ക് ചെയ്ത മൂന്നു പേരും എത്തിയില്ല എന്ന ദേവസ്വത്തിന്റെ വാദം അവി ശ്വസീനയ മാണ് . സമയത്തിന് വഴിപാട് കാരെ വിളിച്ചു ബാക്കി തുക അടപ്പിക്കുന്നതിൽ വന്ന വീഴ്ചയാണ് വഴിപാട് നടക്കാതെ പോയതെന്ന ആരോപണമാണ് ഉയരുന്നത് . . ഇതിനു പുറമെ ആരെയും അറിയിക്കാതെ ചുറ്റു വിളക്ക് വഴിപാട് തുക തോന്നിയത് പോലെ വർധിപ്പിക്കുന്നത് കാരണം പണം അടക്കാൻ ഇല്ലാതെ ചിലർ വഴിപാട് നടത്താതെ പോകുന്നുണ്ട് മുൻപ് ചുറ്റുവിളക്ക് വഴിപാടിന് 50,000രൂപ യാണ് ദേവസ്വം ഈടാക്കിയിരുന്നത് .നൂറു ശതമാനം കച്ചവട മനസുള്ള അഡ്വ കെ ബി മോഹൻദാസ് ദേവസ്വം ചെയർ മാൻ ആയപ്പോൾ വഴിപാട് തുക 60,000രൂപയാക്കി വർധിപ്പിച്ചു .

Second Paragraph  Rugmini (working)

ഈ ഭരണ സമിതി വന്നപ്പോൾ ഒറ്റയടിക്ക് ഒരു ലക്ഷം രൂപയാക്കി ഉയർത്തിയ കാരണം പലർക്കും ബാക്കി തുക അടക്കാനുള്ള ശേഷി ഇല്ലാതെ ആയി .മുൻപൊക്കെ വഴിപാട് കാരൻ വന്നില്ലെങ്കിൽ തന്ത്രി , മേൽശാന്തി , ഓതിക്കന്മാർ എന്നിവരിൽ ആരെങ്കിലും പണമടച്ച് ആ വഴിപാട് നടത്തും . എല്ലാവരും ആഗ്രഹി ക്കുന്നതാണ് ഭഗവാന് ചുറ്റു വിളക്ക് വഴിപാട് നടത്താൻ . ഇപ്പോൾ ബുക്ക് ചെയ്താൽ 2040 ൽ ആകും തിയ്യതി ലഭിക്കുക അത്രക്ക് തിരക്കുള്ള വഴിപാട് ആണ് ദേവസ്വം അധികൃതരുടെ അനാസ്ഥ കാരണം നടക്കാതെ പോയത് . ഉത്സവത്തിനോടനുബന്ധിച്ചു ഒരു ദിവസവും ഏകാദശിയോടനുബന്ധിച്ചു ഒരു ദിവസവും അടക്കം വളരെ കുറച്ചു ദിനങ്ങളിൽ മാത്രമാണ് ഭഗവാന് ചുറ്റു വിളക്ക് നടക്കാതെ പോകുന്നത് അഷ്ടമി രോഹിണി ഏകാദശി എന്നീ വിശേഷ ദിനങ്ങ ളിലും ഉത്സവം 10 ദിവസവും മാത്രമാണ് ദേവസ്വം ചുറ്റു വിളക്ക് നേരിട്ട് നടത്തുന്നത് വർഷത്തിൽ ബാക്കിയുള്ള എല്ലാ ദിവസവും വഴിപാടുകാരുടെ വക ആയാണ് ചുറ്റു വിളക്ക് നടത്തുന്നത് . ഉദയാസ്തമന പൂജ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തർ ആഗ്രഹിക്കുന്ന വഴിപാട് ആണ് ചുറ്റു വിളക്ക് ..

Third paragraph

അതെ സമയം നെയ് വിളക്ക് ശീട്ടാക്കി ഭക്തരെ തൊഴിയിച്ചു വരുമാനം വർധിപ്പിക്കുന്നതിൽ മാത്രമാണ് ദേവസ്വത്തിന് താല്പര്യം . ഇതിൽ നിന്ന് ഒരു രൂപ പോലും ദേവസ്വത്തിന് ചിലവില്ല , എന്നാൽ മറ്റു വഴിപാടുകൾക്ക് ഇത് പോലെ അല്ലെ വഴിപാട് വസ്തുക്കൾ വാങ്ങണം കഴകക്കാർക്ക് കൂറ് നൽകണംദേവസ്വത്തിന്റെ ശമ്പളം പറ്റാത്ത ദേവസ്വത്തിലെ പ്രവർത്തിക്കാർക്ക് ഇത്തരം വഴിപാടുകൾ നടത്തുന്നതിൽ കൂറ് ആണ് വരുമാന മാർഗം

ഉദാഹരണത്തിന് ചുറ്റു വിളക്ക് നടത്തുമ്പോൾ ആനപ്പുറത്ത് കയറുന്ന കീഴ് ശാന്തിമാർക്ക് 300 രൂപയാണ് കൂറ് ആയി ലഭിക്കുക ഇത് പോലെ വിളക്ക് തുടക്കാർ ,തിരി നൽകുന്നവർ ആനക്കാർക്ക് ബത്ത തുടങ്ങി ചുറ്റു വിളക്ക് നടത്താൻ വേണ്ടി പ്രവർത്തി ചെയ്യുന്ന നൂറോളം പേർക്ക് ആണ് ഇതിൽ നിന്നും വരുമാനം ലഭിക്കുക ചുറ്റു വിളക്ക് നടക്കാതെ പോയതോടെ എല്ലാവരുടെയും ഒരു ദിവസത്തെ വരുമാനം ഇല്ലാതാക്കി ദേവസ്വം .ആചാരാനുഷ്ഠാന ലംഘനത്തിന് പുറമെ നിരവധി പേരുടെ കഞ്ഞി കൂടിയാണ് ദേവസ്വം അധികൃതർ മുടക്കിയത്‌