Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരലംഘനം , തന്ത്രി അറിയാതെയോ ?

Above Post Pazhidam (working)

ഗുരുവായൂർ : ഉത്സവത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനത്തിൽ ക്ഷേത്രം ഡി എ യോട് റിപ്പോർട്ട് തേടിയതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു . ഞായറാഴ്ച രാവിലെയാണ് ക്ഷേത്രത്തിനകത്ത് ആചാര ലംഘനം നടന്നത് . നാലമ്പലത്തിനകത്ത് ഭഗവാനെ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെച്ചില്ല .

Ambiswami restaurant

.രാവിലെ പന്തീരടിക്ക് ശേഷം ശ്രീഭൂത ബലി നടക്കുമ്പോൾ ശ്രീ കോവിലിനു വലത് വശം ഉള്ള സപ്ത മാതൃക്കൾക്ക് സമീപം ആണ് സ്വർണ പഴുക്കാ മണ്ഡപത്തിൽ സ്വർണ തിടമ്പ് എഴുന്നള്ളിച്ചു വെക്കേണ്ടത് . ഭഗവാന്റെ സാന്നിധ്യത്തിൽ ആകണം സപ്ത മാതൃക്കൾക്ക് ബലി തൂകേണ്ടത്. ആ താന്ത്രിക ചടങ്ങി നാണ് ഇന്ന് ഭംഗം വന്നത് .. അതെ സമയം ക്ഷേത്രം തന്ത്രി അറിയാതെയാണ് ആചാര ലംഘനം നടന്നതെന്നാണ് താന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന,

Second Paragraph  Rugmini (working)

അങ്ങിനെയാണെങ്കിൽ താന്ത്രികകാര്യങ്ങളിൽ തന്ത്രിക്കും മുകളിൽ തീരുമാനം എടുക്കുന്നത് ആരാണ് എന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ഒരു വിഭാഗം കീഴ് ശാന്തിമാർ ആവശ്യപെടുന്നത്

Third paragraph