Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി , പുല്ലഴി സജീവനെ പോലീസ് കയ്യോടെ പൊക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി , ഫോൺ വിളിച്ചത് പുല്ലഴി സജീവൻ ആണെന്ന് അറിഞ്ഞപ്പോൾ പൊലീസിന് ആശ്വാസമായി ഇന്ന് രാത്രിയാണ് തൃശ്ശൂർ കൺട്രോൾ റൂമിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ചത് . രാത്രി 9.30ന് കൺട്രോൾ റൂമിൽ നിന്നുമുള്ള സന്ദേശം ലഭിച്ച ഗുരുവായൂർ എ സി പി ജി സുരേഷ് ഭക്തരെയെല്ലാം ഉടൻ പുറത്തിറക്കാൻ നിർദ്ദേശം നൽകി . ഭക്തരെ മുഴുവൻ പുറത്തിറക്കിയ ശേഷം ക്ഷേത്രത്തിൽ ശീവേലി വേഗം പൂർത്തിയാക്കി . ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി .ഉടൻ അപ്പോഴേക്കും വിളിച്ച ആൾ ഗുരുവായൂരിൽ വാടകക്ക് താമസിക്കുന്ന പുല്ലഴി കോഴിപറമ്പിൽ സജീവൻ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു ഇതോടെ പൊലീസിന് ആശ്വാസമായി . പെട്ടെന്ന് തന്നെ പോലീസ് സജീവനെ കസ്റ്റഡിയിൽ എടുത്തു. ഭീഷണി മാറിയതോടെ ക്ഷേത്രത്തിൽ വിളക്കെഴുന്നള്ളിപ്പും ശേഷം കൃഷ്ണനാട്ടവും അരങ്ങേറി

First Paragraph  728-90

നിരവധി കേസിലെ പ്രതിയായ സജീവനെ കഴിഞ്ഞ വർഷം തൃശൂർ കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി പെടുത്തിയതിന് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . നേരത്തെ മുല്ലപ്പെരിയാറിലും ഇയാൾ ബോംബ് ഭീഷണി ഉഅയർത്തിയിരുന്നു മദ്യപിക്കുന്നതിനിടക്കാണ് പോലിസിന് പണി കൊടുക്കാൻ വേണ്ടി ബോംബ് ഭീഷണി ഉയർത്തുന്നതത്രെ

Second Paragraph (saravana bhavan