Header 1 = sarovaram
Above Pot

ഗുരുവായൂരിൽ വൻ തിരക്ക് , നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 25.69 ലക്ഷം രൂപ ലഭിച്ചു

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച അഭൂതപൂർവ ഭക്തജന തിരക്ക് ആണ് അനുഭവപ്പെട്ടത് , തിരക്ക് കാരണം രണ്ടായിരത്തിൽ പരം ആളുകൾ നെയ് വിളക്ക് ശീട്ടാക്കിയാണ് ദർശനം നടത്തിയത് .ഇത് വഴി 25,69,820 രൂപയാണ് ക്ഷേത്രത്തിലേക്ക് അധിക വരുമാനമായി ലഭിച്ചത് . തുലാഭാരം വഴിപാട് വകയിൽ 22,16,360 രൂപയും ലഭിച്ചു .

Astrologer

6,35,536 രൂപയുടെ പാൽ പായസവും 1,94,040 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .514 കുരുന്നുകൾക്ക് കണ്ണന്റെ മുന്നിൽ ചോറൂണ് നടത്തിമൂന്നു വിവാഹവും ശീട്ടാക്കിയിരുന്നു. 1,77,100 രൂപയുടെ സ്വർണ ലോക്കറ്റും വിൽപന നടത്തി . ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി 72,18,097 രൂപയാണ് ഭഗവാന് ;ലഭിച്ചത് , ശനിയാഴ്ച രാത്രി മുതൽ തന്നെ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു

Vadasheri Footer