തീർത്ഥാടന കാലം, ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ നീട്ടി:
ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും.
നിലവിൽ നാലര മണിക്കാണ് നട തുറക്കുന്നത് .
ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കും. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കുന്നതിനാണ് ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗ തീരുമാനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ‘ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, കെ.പി.വിശ്വനാഥൻ, . വി.ജി.രവീന്ദ്രൻ, .മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി