ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ബുഫെ ആയി നൽകും .
ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ബുഫെ ആയി വിളമ്പാൻ ഇന്ന് ചേർന്ന് ഭരണ സമിതി യോഗം തീരുമാനിച്ചു .അഷ്ടമി രോഹിണി ദിനം മുതൽ ആണ് പ്രസാദ ഊട്ട് നൽകുക . 3000 പേർക്ക് കള്ളി തിരിച്ച കണ്ടെയ്നറിൽ പാർസൽ ആയി നൽകും .ഉച്ചപൂജക്ക് ശേഷം മാത്രമെ ബുഫെ സംവിധാനത്തിൽ പ്രസാദ ഊട്ട് നൽകുകയുള്ള അത് വരെ പാർസൽ മാത്രമാണ് നൽകുക . പത്ത് പേർക്ക് മാത്രം ഭക്ഷണം വിളമ്പി നൽകും എന്ന ദേവസ്വം തീരുമാനം വിവാദ മായ പശ്ചാത്തലത്തിൽ ആണ് ബുഫെ സംവിധാനത്തിൽ ഭക്ഷണം വിളമ്പാൻ ഭരണ സമിതി തീരുമാനം എടുത്തത് .
അഷ്ടമി രോഹിണി ദിനത്തിൽ നൽകുന്ന ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം 55,555 രൂപയും പത്ത് ഗ്രാം സ്വർണ പതക്കവും പ്രശസ്തി പത്രവും നൽകാൻ തീരുമാനിച്ചു നിലവിൽ 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‍കാരം അതു പോലെ പൂന്താന ദിനത്തിൽ നൽകുന്ന 50001 രൂപക്ക് പുറമെ പത്ത് ഗ്രാം സ്വർണ പതക്കം കൂടി നൽകാനും തീരുമാനമായി ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു . ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഇ പി ആർ വേശാല , കെ വി ഷാജി , കെ അജിത് , എ വി പ്രശാന്ത് , അഡ്വ കെ വി മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി ബ്രിജാ കുമാരി എന്നിവർ പങ്കെടുത്തുടുത്തത്