Header 1 vadesheri (working)

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ മൃതദേഹം , നാല് മണിക്കൂര്‍ ദര്‍ശനം തടസപ്പെട്ടു.

Above Post Pazhidam (working)

ഗുരുവായൂര്‍ : ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ ദര്‍ശനം തടസപ്പെട്ടു. ഇന്നലെ രാത്രി നടയടച്ചതിന് ശേഷം പതിനൊന്നരയോടെ സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. ക്ഷേത്ര നടയിലെ ചായക്കടകളിൽ ജോലി ചെയ്തു വന്നിരുന്ന ബാലകൃഷ്ണൻ 60 ആണ്. മരിച്ചത് , നാടും വീടും ഉപേക്ഷിച്ചു ഗുരുവായൂരിലെ അന്തേ വാസി ആയി മാറിയതാണ് . കാല്‍ വഴുതി വീണാതാകാമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടയുടനെ ക്ഷേത്രക്കുളം അടച്ചു. പുണ്യഹവും ബിംബശുദ്ധിയും വേണ്ടി വന്നതിനാല്‍ രാവിലെ ഏഴ് മുതല്‍ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 11 മണിയോടെയാണ് നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്

First Paragraph Rugmini Regency (working)