Header 1 vadesheri (working)

ക്യഷ്ണഗീതി ദിനാഘോഷം ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ: ക്യഷ്ണഗീതി ദിനാഘോഷത്തോടനബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു .ചടങ്ങിൽ കൃഷ്ണനാട്ടം കലാകാരന്മാർക്ക് ദേവസ്വം നൽകു ന്ന മാനവേദ സുവർണ്ണമുദ്ര ശുദ്ധമദ്ദളം ആശാൻ കെ.മണികണ്ഠനും വാസു നെടുങ്ങാടി എൻഡോവ്മെൻറ് സുവർണ്ണമുദ്ര സംഗീത വിഭാഗം ആശാൻ എം.കെ. ദിൽക്കുഷിനും സമ്മാനിച്ചു . എം.വിഷ്ണു, ഗോകുൽ, രമിത്ത്, കെ.എം.ശ്രീകുമാർ, അഭിഷേക് വർമ്മ, പി. അജിത്ത്, എ. ശ്രീരാഗ് എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി .
ശ്രീമാനവേദ സമാധിയ്ക്ക് സമീപം സജ്ജമാക്കിയ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് ,പി .ഗോപിനാഥ് ,കെ കെ രാമചന്ദ്രൻ ,ഉഴമലയ്ക്കൽ വേണുഗോപാൽ ,എം വിജയൻ അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ തുടങ്ങിയവർ സംസാരിച്ചു

First Paragraph Rugmini Regency (working)