Post Header (woking) vadesheri

ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പ ദാസനായ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടന്നു. ഇന്നു രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു ചടങ്ങ്. ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടത്തി. ശിലാഫലകം അനാച്ഛാദനം ചെയ്തു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്കിൽ ദീപം പകർന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ശിൽപി എളവള്ളി നന്ദൻ,

Third paragraph

കേശവൻ്റെ പ്രതിമാ നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ച മണികണ്ഠൻ നായരും കുടുംബവും ,ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ ,ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

കേശവൻ പ്രതിമ നവീകരിച്ച ശിൽപി എളവള്ളി നന്ദനും വഴിപാടുകാരനായ മണികണ്ഠൻ നായർക്കും ദേവസ്വം ചെയർമാൻ ഉപഹാരം നൽകി.