Above Pot

കരുണയുടെ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം പ്രൗഢോജ്വലമായി

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹത്തിൽ 7 ജോഡി യുവതി യുവാക്കൾ വിവാഹിതരായി . ഗുരുവായൂർ ടൌൺ ഹാളിലെ പ്രൗഢ സദസിൽ നടന്ന ചടങ്ങ് അബ്ദുൽഖാദർ എംഎൽഎ ഉൽഘടനം ചെയ്തു . കരുണ ചെയർമാൻ കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു . കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ വിവാഹത്തിന് കാർമികത്വം വഹിച്ചു .

First Paragraph  728-90

karuna wedding sunilkumar

Second Paragraph (saravana bhavan

തൃശ്ശൂർ പഴയന്നൂർ പുഞ്ചപ്പാടം കോളനിയിലെ രാജേഷിന്റെയും കോഴിക്കോട് മണ്ണാശ്ശേരി മുക്കം വടക്കേപ്പറമ്പിൽ ജിഷയുടെയും വിവാഹമാണ് ആദ്യം നടന്നത് , തുടർന്ന് തൃശ്ശൂർ പറപ്പൂക്കര കുത്താമ്പുള്ളി ലക്ഷ്മി നാരായണയനും ,പാലക്കാട് പട്ടാമ്പി അരങ്ങാപ്പള്ളി ശ്രീജയും വിവാഹിതരായി . പാലക്കാട് തേനൂര് പടിഞ്ഞാറേ കുണ്ടിൽ വിനോദ് ,എറണാകുളം ഏറക്കൽ മണപ്പാട്ട് തങ്കറാണി യെ വരണമാല്യം ചാർത്തി .

പാലക്കാട് വാണിയംകുളം തുഞ്ച ത്തൊടി വീട്ടിൽ ലെനിൻ തൃശ്ശൂർ ചിറ്റഞ്ഞൂർ കാർലി സുകന്യയെ ജീവിതസഖിയാക്കി . ആലപ്പുഴ മാവേലിക്കര കാർത്തികപ്പള്ളിയിൽ അപ്പുവും തൃശ്ശൂർ പൂവ്വത്തുശേരി സ്മിതയും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു .തൃശ്ശൂർ പാലുവായ് പെരിങ്ങനത്ത് രാജൻ ,ഗുരുവായൂർ കാരക്കാട് കാക്കശ്ശേരി വീട്ടിൽ സരിതയെയും ,ഗുരുവായൂർ ഏരിയിൽ സതീശൻ എറണാകുളം തോട്ടുമുക്കം ശ്രീനാരായണ ഗിരി ആശ്രമത്തിലെ ബിബിതയെയും വിവാഹം കഴിച്ചു

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം പി ഗോപി നാഥ് , മമ്മിയൂർ ദേവസ്വം പ്രസിഡ്ന്റ് ജി കെ പ്രകാശൻ , സിനിമ നടന്മാരായ വി കെ ശ്രീരാമൻ ,ശിവജി ഗുരുവായൂർ , ഉജാല എം ഡി രാമചന്ദ്രൻ മണലൂർ ഗോപി നാഥ് എന്നിവർ സംബന്ധിച്ചു . കരുണ സെക്രട്ടറി രവി ചങ്കത്ത് ,കോർഡിനേറ്റർ ഫരീദ ഹംസ ,ട്രഷറർ വേണു പ്രാരത്ത്,വിശ്വനാഥൻ അയിനപ്പുള്ളി , ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു . വിവാഹിതരായവർക്ക് സ്വർണ താലി ,സ്വർണ മാല, വധൂവരന്മാരുടെ സ്വർണ മോതിരങ്ങൾ ,വിവാഹ വസ്ത്രങ്ങൾ എന്നിവയും കരുണ നൽകി . ഇതിനു പുറമെ ദമ്പതികളുടെ ബന്ധുക്കൾ അടക്കമുള്ള ആയിരത്തി അഞ്ഞൂറോളം പേർക്ക് വിഭവ സമൃദ്ധമായ സദ്യയും നൽകി .കരുണ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ വൈവാഹിക സംഗമത്തിൽ നിന്നാണ് വധൂവരന്മാരെ കണ്ടെത്തിയത് . കരുണ നടത്തിയ വൈവാഹിക സംഗമത്തിലൂടെ ഇതു വരെ 338 വിവാഹങ്ങൾ നടന്നു