Post Header (woking) vadesheri

മുറിയിൽ ഒളികാമറ വെച്ചിരുന്നോ എന്ന് സംശയം , ഹോറിസോൺ ഹോട്ടലിനെതിരെ ദമ്പതികൾ പരാതി നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ദമ്പതികൾ ഹോട്ടൽ മുറി പൂട്ടി ക്ഷേത്ര ദർശനം നടത്താൻ പോയ തക്കം നോക്കി ഹോട്ടൽ ജീവനക്കാർ ജനൽ വഴി അകത്ത് കയറിയെന്ന് പരാതി . കോഴിക്കോട് വടകര ശ്രീവത്സത്തിൽ ശ്രീധന്റെ മകൻ രാജേഷ് ആണ് ടെംപിൾ പോലീസ് സ്റ്റേഷന് സമീപമുള്ള ഹൊറൈസൺ ഹോട്ടൽ മാനേജർക്കെതിരെ പോലീസിൽ പരാതി നൽകിയത് . ഏകാദശിദിവസം ക്ഷേത്ര ദര്ശനത്തിനാണ് രാജേഷും ഭാര്യയും ഗുരുവായൂരിൽ എത്തിയത് , ആദ്യം ഗോകുലം ശബരിയിൽ ആണ് മുറി ബുക്ക് ചെയ്തിരുന്നത് . ക്ഷേത്രത്തിൽ നിന്ന് ദൂരക്കൂടുതൽ കാരണം ക്ഷേത്ര ത്തിന് സമീപത്തെ ഹോറിസോൺ ഹോട്ടലിൽ മുറി എടുക്കുകയായിരുന്നു .

Ambiswami restaurant

മുറിയിൽ വിശ്രമിച്ച ശേഷം മുറി പുറത്ത് നിന്ന് പൂട്ടി വൈകീട്ട് ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോയി. ക്ഷേത്ര ദർശനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ തങ്ങൾ താമസിച്ചിരുന്ന 107 നമ്പർ മുറി അകത്ത് നിന്ന് വാതിലിന്റെ മുകളിലെ ബോൾട്ട് ഇട്ട നിലയിലും ഫാനും ,ലൈറ്റും പ്രവൃത്തിക്കുന്നതും കണ്ടു .. പുറത്ത് നിന്നും മുറി തുറക്കാൻ കഴിയാത്തതിനെ തുടർന്ന് ഹോട്ടലിലെ ഒരു ജീവനക്കാരൻ സമീപത്തെ 106 നമ്പർ മുറി തുറന്ന് പിറകിലെ ജനൽ വഴി സൺ ഷെയ്ഡിൽ കടന്ന് 107 നമ്പർ മുറിയുടെ ജനൽ വഴി അകത്ത് കടന്നാണ് ബോൾട്ട് തുറന്ന് കൊടുത്തത് . കിടപ്പറ ദൃശ്യങ്ങൾ പകർത്താൻ ഹോട്ടൽ അധികൃതർ ഒളി കാമറ വെച്ചിട്ടുണ്ടായിരുന്നോ എന്നാണ് ഇവരുടെ സംശയം .

Second Paragraph  Rugmini (working)

ഇതിനെ തുടർന്ന് നാട്ടിൽപോയി തിരിച്ചെത്തിയ രാജേഷ് ടെമ്പിൾ പോലീസിൽ പരാതി നൽകി . പരാതി യെ തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പോലീസ് ഹോട്ടൽ മാനേജർ ഉണ്ണിയെ ചോദ്യം ചെയ്തു .ഉന്നത പോലീസ് ഉദ്യോഗസ്ഥർ സൗജന്യമായി താമസിക്കുന്ന ഇടമായതിനാലും ഹോട്ടൽ മാനേജർക്ക് ഉന്നത സ്വാധീനമുള്ളതിനാലും പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത് . ഹോട്ടലിലെ സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത പോലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചു വിരലടയാള വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തി . കേസ് തേച്ചു മാച്ചു കളയാൻ വൻ സമ്മർദ്ദമാണ് പോലീസ് നേരിടുന്നതെന്നാണ് പുറത്തു വരുന്ന വിവരം

Third paragraph