Header 1 = sarovaram
Above Pot

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ഗുരുവായൂരിൽ ചുറ്റു വിളക്ക് വഴിപാട് നടത്തി

ഗുരുവായൂർ : തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാവതി സ്റ്റാലിന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ ചുറ്റു വിളക്ക് വഴിപാട് നടത്തി. 2019ൽ ബുക്ക് ചെയ്തിരുന്നുവെങ്കിലും കോവിഡി ന്റെ ലോക്ക് ഡൗൺ കാരണം ചുറ്റു വിളക്ക് നടത്താൻ കഴിഞ്ഞില്ല . പിന്നീട് കഴിഞ്ഞ മാസമാണ് ഇന്നത്തെ ദിവസം ചുറ്റു വിളക്ക് നടത്താൻ ദേവസ്വം അനുമതി നൽകിയത്

Astrologer

വെള്ളിയാഴ്ച വൈകീട്ട് ദീപാരാധന സമയത്ത് ക്ഷേത്രത്തിലെത്തിയ ഇവരെ , ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ്കുമാറും, ക്ഷേത്രം മാനേജര്‍ കെ. രാമകൃഷ്ണനും ചേര്‍ന്ന് സ്വീകരിച്ചു. ദീപാരാധന നടതുടതുറന്ന നേരം, സോപാനപടിയില്‍ നിന്നും ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ട് സോപാനപടിയില്‍ കാണിയ്ക്കയര്‍പ്പിച്ച് വണങ്ങി. ക്ഷേത്രദര്‍ശനത്തിന്‌ശേഷം, ദുര്‍ഗ്ഗാവതി സ്റ്റാലിന്‍ തുലാഭാരവും നടത്തി.

ശര്‍ക്കരകൊണ്ട് മൂന്ന് തവണയും, തീര്‍ത്ഥജലം കൊണ്ട് ഒരുതവണയുമാണ് തുലാഭാരം നടത്തിയത്. നാല് തുലാഭാരത്തിനുമായി തട്ടില്‍പണമുള്‍പ്പടെ 9200/-രൂപ അവര്‍ ദേവസ്വത്തിലടച്ചു. ക്ഷേത്രത്തിലെ ഉപദേവന്മാരായ ഗണപതി, അനന്തശയനം, ഹനുമാന്‍, ഇടത്തരികത്തുകാവില്‍ ഭഗവതി, അയ്യപ്പന്‍ തുടങ്ങി ഉപദേവന്മാരേയും തൊഴുതശേഷം, ഏഴുമണിയോടെ അവര്‍ ക്ഷേത്രത്തില്‍നിന്നുംപുറത്തേക്ക് കടന്നു .

തുടർന്ന് രാത്രിനടന്ന ചുറ്റുവിളക്കിലും പങ്കെടുത്ത ശേഷം ദുര്‍ഗ്ഗാവതിയും, സംഘവും തൃശൂരിലേക്ക് പോയി. രാത്രി അവിടെ തങ്ങിയ ശേഷം ശനിയാഴ്ച്ച രാവിലെ നെടുമ്പാശ്ശേരിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങും .അതെ സമയം നാസ്തികത മുറുകെ പിടിക്കുന്ന ഡി എം കെ യുടെ നേതാക്കളുടെ കുടുംബത്തിൽ നിന്നും ആദ്യമായിട്ടാകും ഒരാൾ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത് . കരുണാ നിധിയോ മക്കളോ , പാർട്ടി നേതാക്കളോ ആരും തന്നെ ഇത് വരെ ഗുരുവായൂരിൽ എത്തിയിട്ടില്ലത്രേ

Vadasheri Footer