Header 1 vadesheri (working)

ഹരിത കർമ്മ സേനാഗംങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ ഹരിത കർമ്മ സേനാഗംങ്ങൾക്ക് ജൈവ – അജൈവമാലിന്യങ്ങൾ വേർതിരിക്കുന്നതിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.
പാലക്കാട് ഐ എർ ടി സി യുടെ നേതൃത്വത്തിലാണ് ഹരിത സേനാംഗങ്ങൾക്ക് പരിശീലനം നടത്തിയത്. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിശീലന പരിപാടി നഗരസഭ ചെയർപേഴ്‌സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ എം രതി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ നിർമ്മല കേരളൻ , ഹെൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടി എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)

new consultancy

ഐ ആർ ടി സി അസിസ്റ്റൻഡ് കോഡിനേറ്റർമാരായ അഭിജിത്ത് സുദർശൻ , വിക്ടോറിയ ദേവസ്സി എന്നിവരാണ് പരിശീലനത്തിന് നേത്യത്വം നൽകിയത്. ഹരിത കർമ്മ സേനയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ ആർ ടി സി വിവിധ സ്വയം തൊഴിൽ മേഖലകളിൽ കൂടി അംഗങ്ങൾക്ക് പരിശീലനം നൽകും മാലിന്യ സംസ്‌കരണത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ ബോധവൽക്ക രണം നൽകുന്നതിനും തീരുമാനിച്ചു. ഹരിത കർമ്മ സേനയിലെ 68 അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

buy and sell new