കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം മാതൃകപരമാകണം: മന്ത്രി . വി എസ് സുനിൽകുമാർ

">

തൃശൂർ : വികസന പ്രവർത്തനങ്ങൾക്കായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം മാതൃകപരമാക്കാൻ തദ്ദേശസ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ശ്രമിക്കണമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. പടിഞ്ഞാറേകോട്ട വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട 8 കുടുംബങ്ങൾക്ക് കോർപ്പറേഷൻ നൽകുന്ന ഫ്‌ളാറ്റിന്റെ ഉദ്ഘാടനവും താക്കോൽദാനവും കാൽവരി റോഡിലെ ഫ്‌ളാറ്റ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരധിവസിപ്പിക്കപ്പെടുന്നവരുടെ സംതൃപ്തി ഉറപ്പു വരുത്തണം. ഇതിന്റെ മികച്ച മാതൃകയാണ് കോർപ്പറേഷന്റെ ഫ്‌ളാറ്റ് സമുച്ചയം. പുനരധിവാസം എളുപ്പമല്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ മികച്ച നിലയിൽ നിർവഹിക്കാൻ കോർപ്പറേഷനു കഴിഞ്ഞു. സർക്കാരും ഏജൻസികളും ഇത് മാതൃകയാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു.

new consultancy

ഡെപ്യൂട്ടി മേയർ റാഫി പി ജോസ്, മുൻ മേയർ അജിത ജയരാജൻ, മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, കൗൺസിലർമാരായ എം എൽ റോസി, ജോൺ ഡാനിയേൽ, പി സുകുമാരൻ, കരോളി ജോഷ്വാ, അനൂപ് ഡേവീസ് കാട, പ്രിൻസി രാജു, കോർപ്പറേഷൻ സെക്രട്ടറി എ എസ് അനൂജ എന്നിവർ പങ്കെടുത്തു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors