Header 1 vadesheri (working)

ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിന് ശാപമോക്ഷമാകുന്നു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിന് ശാപ മോക്ഷമാകുന്നു നവംബർ 4ന് രാവിലെ 10 മണിക്ക്കേന്ദ്ര ടൂറിസം സാംസ്കാരികവകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ഓൺലൈനിൽ ഉൽഘാടനം ചെയ്യും . ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിൽ ജില്ലയിൽ ആദ്യം പണി പൂർത്തിയാക്കി ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ .രണ്ട് വർഷം മുൻപ് പ്രൊഫ പി കെ ശാന്തകുമാരി നഗര സഭ ചെയർ മാൻ ആയിരിക്കുന്ന സമയത്ത് നിർമാണം പൂർത്തി ആയെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ ഉൽഘാടനം മാറ്റി വെക്കുകയായിരുന്നു . പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവായൂരിൽ ദേവസ്വത്തിന്റെ ഉൽഘാടന ചടങ്ങിന് എത്തുന്നതറിഞ് അദ്ദേഹത്തെ കൊണ്ട് ഉത്ഘാടനം നടത്തിക്കാൻ നഗരസഭ നീക്കം നടത്തി . കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ ഉൽഘാടനം കേന്ദ്രം അറിയാതെ നടത്താൻ ശ്രമിച്ചത് കേന്ദ്രം തടയുകയായിരുന്നു.

First Paragraph Rugmini Regency (working)

.

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വിശിഷ്ടാതിഥിയാകും.ടി എൻ പ്രതാപൻ എംപി, കെ വി അബ്ദുൽ ഖാദർ എം എൽ എ, മുരളി പെരുനെല്ലി എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, ജില്ലാ കലക്ടർ എസ് ഷാനവാസ്, മറ്റ് ജനപ്രതിനിധികൾ, ഗുരുവായൂർ നഗരസഭ അധികൃതർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഗുരുവായൂരിൽ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, നവീന വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഫെസിറ്റേഷൻ സെന്റർ പണി കഴിച്ചിരിക്കുന്നത്. ഗുരുവായൂർ നഗരസഭയിൽ കിഴക്കേനട ബസ്റ്റാൻഡ്ന്റെ പുറകിൽ 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ നിർമാണം.

Second Paragraph  Amabdi Hadicrafts (working)