Header

ഗുരുവായൂരിൽ അലങ്കാര പ്രാവുകൾക്കും രക്ഷയില്ല

ഗുരുവായൂര്‍ : പേരകത്ത് വീട്ടില്‍വളര്‍ത്തിയിരുന്ന രണ്ട് ജോഡി അലങ്കാര പ്രാവുകള്‍ മോഷണം പോയി. പട്ടണത്ത് മുകുന്ദന്റെ പ്രാവുകളാണ് മോഷണം പോയത്. അമേരിക്കന്‍ മയില്‍ പ്രാവ് ഇനത്തില്‍പ്പെട്ടവയെയാണ് കൂടിന്റെ ഇരുമ്പ് വല മുറിച്ചെടുത്ത് കടത്തി കൊണ്ടുപോയത്. രണ്ട് വര്‍ഷം മുമ്പ് ആറായിരം രൂപ വിലകൊടുത്ത് വാങ്ങിയ പ്രാവുകളാണിതെന്ന് ഉടമ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് സിറാസ് ഇനത്തില്‍പ്പെട്ട നാല് ജോഡി പ്രാവുകളും മോഷണം പോയിരുന്നു. പത്തോളം പ്രാവുകളെ കൊന്നിട്ട സംഭവവും ഉണ്ടായിട്ടൂണ്ട്. ഉടമ ഗുരുവായൂര്‍പോലീസില്‍ പരാതി നല്‍കി. മേഖലയില്‍ രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു