Header 1 vadesheri (working)

നഗരസഭയിൽ സ്ത്രീ തൊഴിലാളികൾ വസ്ത്രം മാറുന്നിടത്ത് കാമറ : ബിജെപി മാർച്ച് നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ സ്ത്രീ തൊഴിലാളികൾ വസ്ത്രം മാറുന്ന മുറിയിൽ സി.സി.ടി.വി ക്യാമറ കണ്ടെന്ന പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് നഗരസഭ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു . തുടർന്ന് നടന്ന പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എം ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

മഹിള മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ സി നിവേദിത, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് രാജൻ തറയിൽ, നേതാക്കളായ അനിൽ മഞ്ചറമ്പത്ത്, ബാലൻ തിരുവെങ്കിടം, കെ.സി വേണുഗോപാൽ, ശോഭ ഹരിനാരായണൻ, കെ.ആർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മനീഷ് കുളങ്ങര, ദീപബാബു, സുഭാഷ് മണ്ണാരത്ത് എന്നിവർ പ്രകടനത്തിന് നേത്യത്വം നൽകി. നഗരസഭ ടൗൺഹാളിൽ സ്ത്രി തൊഴിലാളികൾ വസ്ത്രം മാറുന്നിടത്ത് ക്യാമറ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ശോഭ ഹരിനാരായണൻ ഗുരുവായൂർ എ.സി.പി യ്്ക്ക് പരാതി നൽകി.

new consultancy

Second Paragraph  Amabdi Hadicrafts (working)

നഗരസഭ ഓഫീസ്, മ്യഗാശുപത്രി, തുടങ്ങിയ സ്ഥലങ്ങളിലെ ബാത്ത്‌റൂമുകൾ , മുലയൂട്ടൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉടൻ പരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ക്യാമറ കണ്ടെത്തിയ വിഷയത്തിൽ ഉത്തരവാദികളായ നഗരസഭ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്‌സനും ശോഭ ഹരിനാരായണൻ പരാതി നൽകി.

buy and sell new