Above Pot

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ഗുരുവായൂർ ദേവസ്വം വക

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞo മൂന്നാം ദിവസം പിന്നിട്ടപ്പോൾ ശ്രീ മഹാദേവന് 33 കുടം കലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് ഇന്ന് മഹാദേവന് കലങ്ങൾ അഭിഷേകം ചെയ്തത്.ഇന്നത്തെ മഹാരുദ്രയജ്ഞം ഗുരുവായൂർ ദേവസ്വം വകയായിട്ടാണ് നടത്തിയത്.

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്ന ചിന്തയിൽ എല്ലാ വർഷം മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം വഴിപാട് നടത്തണം എന്ന നിർദ്ദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം മഹാരുദ്രയജ്ഞം നടത്തുന്നത്. കഴിഞ്ഞ വർഷം നടന്ന അതിരുദ്ര മഹായജ്ഞത്തിലും ഗുരുവായൂർ ദേവസ്വം ഒരു ദിവസത്തെ വഴിപാട് യജ്ഞം നടത്തിയിരുന്നു.

ജഗദ്ഗുരു ആദി ശങ്കരനും ക്ഷേത്രങ്ങളും എന്ന വിഷയത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാർ ഡോ. വി.കെ വിജയന്റെ ഭക്തി പ്രഭാഷണവും, നൃത്ത നൃത്യങ്ങളും, കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർ കൂത്ത്, കടവൂർ ഗോപി ഭാഗതരുടെ പാണ്ഡുരംഗ ലീല എന്നിവയും ഉണ്ടായി. നാഗക്കാവിൽ നടക്കുന്ന നാഗപ്പാട്ട് ശ്രവിക്കുന്നതിനും, നാവോർപ്പാട്ട് നടത്തുന്നതിനും ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുനുണ്ട്.