Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം സ്ഥിരം അംഗം കോഴിക്കോട് സാമൂതിരി തീപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്ഥിരം അംഗം കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100)തീപ്പെട്ടു . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു .

Arya bhavan inner

വ്യാഴാഴ്ച വൈകിട്ട് 5 .15 ആയിരുന്നു അന്ത്യം. ആശുപത്രിയിൽ ഉള്ള ഭൗതിക ശരീരം നാളെ എട്ടുമണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും.

Second Paragraph  Sarovaram(working)

കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാരകർമ്മങ്ങൾ നടക്കും .

Third paragraph Saravan bhavan

First Paragraph Jitesh panikar (working)