Header 1 = sarovaram
Above Pot

ഹൈക്കോടതി ഉത്തരവ് ചവറ്റു കുട്ടയിൽ , ഗുരുവായൂർ ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും എതിരെ കോടതി അലക്ഷ്യ കേസ്

ഗുരുവായൂർ : സി പി എം പ്രാദേശിക നേതാവിന് വേണ്ടി ഹൈക്കോടതി ഉത്തരവ് ചവറ്റു കൊട്ടയിൽ എറിഞ്ഞ് ഗുരുവായൂർ ദേവസ്വം , വിധി നടപ്പാകാത്തതിനെതിരെ ഗുരുവായൂർ ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും എതിരെ കോടതി അലക്ഷ്യ കേസ്സ്എടുത്ത് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിലെ ചെരുപ്പ് കൗണ്ടർ കംപ്യുട്ടർവൽക്കരിക്കണമെന്നും , ചെരുപ്പ് സൂക്ഷിക്കാനുള്ള കരാർ ടെണ്ടർ ചെയ്ത് നൽകണമെന്നും ഹൈക്കോടതി കഴിഞ്ഞ സെപ്തംബർ 19 നാണ് ഉത്തരവിട്ടത് .

Astrologer

രണ്ടു മാസത്തിനുള്ളതിൽ കംപ്യുട്ടർ വൽക്കരണം നടത്തി ചെരിപ്പ് സൂക്ഷിപ്പ് കൗണ്ടർ ടെണ്ടർ ചെയ്ത് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്. ഹൈക്കോടതി ഉത്തരവ് വന്നപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് ദേവസ്വം അധികൃതർ അവകാശ പെട്ടിരുന്നത് . അപ്പീൽ സുപ്രീംകോടതിയുടെ വരാന്തയിൽ പോലും നില നിൽക്കില്ലെന്നു വിദ്ഗദ ഉപദേശം ലഭിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ചവറ്റു കൊട്ടയിൽ ഇട്ടതത്രെ
.

സി പി എം ലോക്കൽ നേതാവിന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു സൊസൈറ്റിക്കാണ് ടെണ്ടർ നടത്താതെ ദേവസ്വം 65,55,555 രൂപക്ക് കരാർ നൽകിയത് . 65.55 ലക്ഷം രൂപയുടെ അഞ്ചു ശതമാനം തുക വർധിപ്പിച്ചു വീണ്ടും കരാർ പുതുക്കി നൽകി . ഇതിനെതിരെ അഡ്വ ശ്രീ കുമാർ ചേലൂർ മുഖേന മറ്റൊരു കരാറുകാരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്മാരായ അനിൽ കെ നമ്പ്യാർ , സോഫി തോമസ് എന്നിവർ അടങ്ങിയ ദേവസ്വം ബെഞ്ചാണ് കഴിഞ്ഞ സെപ്തംബർ 19ന് വിധി പ്രഖ്യാപിച്ചത് .

Vadasheri Footer