ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വയോധികന്റെ മരണത്തിൽ ദുരൂഹത ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു എത്തിയ സംഘത്തിൽ പെട്ട വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് ആക്ഷേപം . . അവിനാശി ആളങ്കാട്ടു പള്ളം പള്ളക്കാട്ട് വേലുച്ചാമി 80 ആണ് മരണപ്പെട്ടത് .ഇന്നലെയാണ് 20 അംഗ സംഘം ശ്രീ വൽസം അനക്സിൽ മുറിയെടുത്തത് . ഇവരുടെ സംഘത്തിൽ പെട്ട ആരോ വനിത ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ചുവത്രെ . ഇതിനെ തുടർന്ന് കശപിശയും ഉണ്ടായി .കശപിശയിൽ വയോധികന് മർദന മേറ്റതായി സംശയിക്കുന്നുണ്ട് . തുടർന്ന് വനിതാ ജീവനക്കാരി പോലീസിൽ പരാതി നൽകി .എന്നാൽ വയോധികൻ മരിച്ചതറിഞ്ഞു രാവിലെതന്നെ ഉന്നത തല ഇടപെടൽ നടത്തി പരാതി പിൻവലിക്കുകയായിരുന്നുവത്രെ.