
ഗുരുവായൂർ ദേവസ്വം വായനശാല നവീകരിക്കണം : സംസ്ക്കാര സാഹിതി

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽവൈജയന്തികെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വത്തിന്റെ വായനശാലയിൽപത്രം, മാസികകൾ ,പുസ്തകങ്ങൾഎന്നിവവായിയ്ക്കുന്നതിന് സുഗമമായ ഇരിപ്പിടവും,വേണ്ട പ്രകാശവും. ഫാൻ പോലെ ഉൾപ്പടെയുള്ളമറ്റു അനുബന്ധ സൗകര്യങ്ങളും , ഫലപ്രദമായി നൽകി സുഗമമാക്കി നവീകരിയ്ക്കണമെന്ന് ഗുരുവായൂർ മേഖലാ സംസ്ക്കാര സാഹിതിയോഗം ആവശ്യപ്പെട്ടു.

നിലവിൽഗുരുവായൂരിലെ വഴിപോക്കരുടെ വിശ്രമകേന്ദ്രവും, ഉറക്കത്തിന് പറ്റിയ ഇടവുമായി പലപ്പോഴും മാറപ്പെടുന്നു.വായനെയെക്കാൾവന്ന് ഇരുന്ന് സമയംചിലവഴിയ്ക്കുന്നതിന്.മുൻഗണനയും നൽക്കുന്നു.കെട്ടിടത്തിന്റെ അവസ്ഥയും തീർത്തും മോശമാണ്. മഴപെയ്താലും, കാറ്റടിച്ചാലുംപലസ്ഥലങ്ങളിലും ചോർച്ചയും , വെള്ളംകെട്ടിനിൽക്കുന്നയിടവുമാണ്. ഇക്കാര്യങ്ങൾ നിരന്തരം . ചൂണ്ടികാട്ടിയിട്ടും ഫലമില്ലാത്ത അവസ്ഥയുമാണ്. വായനക്ക് വരുവാനും. വന്നാൽ സുഗമമായി ഇരിയ്ക്കുവാനും , ശല്യങ്ങളില്ലാതെ വായിക്കുവാനും. അവസരം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വർഷങ്ങൾ പിന്നിട്ട ഇന്നലകളുടെ വിശിഷ്ട ശേഖരവും, സമഗ്ര ഗാഥയുമുള്ള ദേവസ്വം ലൈബ്രറി കൂടുതൽആകർഷകരമായവിധം മികവുറ്റതും ഫലപ്രദവുമായി ഏറെ സൗകര്യങ്ങളുമായിമോടിപിടിപ്പിച്ച്നിലനിർത്തേണ്ടതാണന്നുംയോഗം ആവശ്യപ്പെട്ടു.ലൈബ്രറിയുടെമൂല്യം ഉൾകൊണ്ടും, വായനയുടെ അന്തസത്തതിരിച്ചറിഞ്ഞും ദേവസ്വം മത ഗ്രന്ഥശാല കൂടിയായവായനശാല കഴിയാവുന്നവിധം കമനീയമായി തന്നെഒരുക്കപ്പെടെണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സാഹിതി പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. മണികണ്ഠൻ, പി.കെ.വേണുഗോപാൽ, സി.സന്തോഷ്, രാജു തിരുവെങ്കിടം, വി. ഹരിദാസ്,പി.ശ്രീനാരായണൻ.കെ.ടി.ഉണ്ണികൃഷ്ണൻ,പി.സി. വിഷ്ണു, ജോസ് മുട്ടത്ത്എന്നിവർസംസാരിച്ചു.