Post Header (woking) vadesheri

ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം താലപ്പൊലി

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം താലപ്പൊലി ആഘോഷിച്ചു. ഭഗവതി കെട്ടില്‍ ധനു ഒന്നിന് ആരംഭിച്ച കളംപാട്ട് മഹോത്സവവും ഇതോടെ സമാപിച്ചു. താലപ്പൊലി ദിനത്തിൽ സ്വര്‍ണ്ണകിരീടവും, പൊന്‍വാളും, സ്വര്‍ണ്ണമാലകളുമായി സര്‍വ്വാഭരണ വിഭൂഷിതയായിട്ടായിരുന്നു, ഭഗവതി ഭക്തജനത്തിന് ദര്‍ശന സായൂജ്യമേകിയത്. .

Ambiswami restaurant

ഉപദേവതയായ ഇടത്തരികത്ത് ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍ ഉച്ചപൂജയടക്കമുള്ള പതിവ് പൂജകള്‍ നേരത്തെ അവസാനിപ്പിച്ച് കണ്ണന്റെ ശ്രീലകം രാവിലെ 11-ന് അടച്ചു. തുടര്‍ന്ന് വാല്‍കണ്ണാടിയും, തിരുവുടയാടയുമായാണ് ഭഗവതി പുറത്തേക്കെഴുന്നെള്ളിയത്. ഉച്ചയ്ക്ക് 12 ന് കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവതിയുടെ തിടമ്പേറ്റിയുള്ള കിഴക്കോട്ടെഴുന്നെള്ളിപ്പിന്, കൊമ്പന്മാരായ ഗോകുലും, ചെന്താമരാക്ഷനും ഇടം വലം പറ്റാനകളായി. പഞ്ചവാദ്യത്തോടെ കിഴക്കോട്ടുള്ള പുറത്തക്കെഴുന്നള്ളിപ്പില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടേയും, ചേര്‍പ്പുളശ്ശേരി ശിവന്റേയും നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടി സേവിച്ചു.

Second Paragraph  Rugmini (working)

തുടര്‍ന്ന് പെരുവനം കുട്ടന്‍ മാരാരും, തിരുവല്ല രാധാകൃഷ്ണനും നയിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ഗോപുരത്തിന് സമീപത്ത് തിരിച്ചെത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും, ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. പറയെടുപ്പില്‍, നൂറുകണക്കിന് ഭക്തരാണ് ഭഗവതിയുടെ അനുഗ്രഹമേറ്റുവാങ്ങിയത്. നെല്ല്, അരി, മലര്‍, അവില്‍, പൂവ്വ്, മഞ്ഞള്‍പ്പൊടി, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച പറകള്‍ ചൊരിഞ്ഞും, പൂക്കളെറിഞ്ഞുമാണ് കോമരം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്

Third paragraph