ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ അന്യ നാട്ടിൽ അനധികൃത പണപിരിവ് എന്നാക്ഷേപം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അന്യ സംസ്ഥാനങ്ങളിലെ ഭക്തരിൽ നിന്നും അനധികൃതമായി വലിയ തോതിൽ പണം പിരിക്കുന്നതായി ആക്ഷേപം , സ്ഥിരമായി ക്ഷേത്രത്തിൽ എത്തുന്നവരെയും ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നവരെയും അഡ്രസ് തേടി പിടിച്ചാണ് പണത്തിനായി സമീപിക്കുന്നത് . തന്റെ ഉടമസ്ഥതയിലുള്ള കാറ്ററിങ് സ്ഥാപനത്തിന്റെ ഷെയർ ഉടമകൾ ആക്കാമെന്ന് പറഞ്ഞാണ് പണം പിരിക്കുന്നത് . 25,000 രൂപ വിലയുള്ള നാൽപത് ഷെയറുകൾ ആണ് വിൽക്കുന്നതത്രെ .മൂന്ന് വർഷ കാലാവധിയിലേക്കാണ് ഷെയർ പിരിക്കുന്നത് .ഓരോ വർഷവും 12 ശതമാനം പലിശയും , 30 ശതമാനം ലാഭവിഹിതവും നൽകുമെന്ന് അവകാശപ്പെടുന്നു .ഇതിനു പുറമെ ഷെയർ എടുക്കുന്നവർക്ക് ക്ഷേത്രത്തിൽ വരിയിൽ നിൽക്കാതെ ദർശന സൗകര്യം ഏർപ്പെടുത്തി കൊടുക്കുമെന്ന് വാക്കാൽ ഉറപ്പും നൽകുന്നുണ്ട് .
Sree Krishna Caterers Is the most awarded Event Management company in Gurupavanapuri. We provide all kinds of foods that are delicious and healthy
We are Giving an opportunity to Grow with us !
Our Business Plan
We need to Contribute 10 lakh rupees that amount divided into 40 shares Worth ₹25000
Repayment & Interest
These shares only valid 3 year from the date of Agreement signed.
After the agreement period we will return back your share value amount
Every Financial year will provide 12% of interest and 30% of Profit will be divided to 40 share holder’s
വലിയ കാറ്ററിങ് ഗ്രൂപ്പ് ആണെന്ന് അവകാശ പ്പെടുന്നുണ്ടെങ്കിലും ഗുരുവായൂരിൽ ഇത് വരെ ഒരേ ഒരു വലിയ വിവാഹമാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത് മാസങ്ങൾക്ക് മുൻപ് ഗുരുവായൂരിലെ ഒരു കരാറുകാരന്റെ മകളുടെ വിവാഹം പൂന്താനം ഹാളിൽ വച്ച് നടത്തിയിതായിരുന്നു ഇത് . അതാകെ കുളമാക്കി കൊടുക്കുകയും ചെയ്തു വെന്ന് വിവാഹത്തിൽ പങ്കെടുത്തവർ പറയുന്നു . കൂടെയുള്ളവരിൽ നിന്ന് നൂറു രൂപ പോലും വായ്പ വാങ്ങിയാൽ തിരിച്ചു കൊടുക്കാൻ മടി കാണിക്കുന്ന ആൾ ലക്ഷങ്ങൾ വാങ്ങിയാൽ എങ്ങിനെ തിരിച്ചു കൊടുക്കുമെന്നാണ് സഹപ്രവർത്തകർ ചോദിക്കുന്നത് . ബാംഗ്ലൂരിൽ വ്യാപക പിരിവ് ശ്രദ്ധയിൽ പെട്ടവർ ദേവസ്വം അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട് എന്നറിയുന്നു . സ്ഥാപനത്തനിലേക്ക് ഷെയർ പിരിക്കണമെങ്കിൽ സെബിയുടെ അംഗീകാരം ലഭിക്കണമെന്നിരിക്കെയാണ് അനധികൃതമായി പണ പിരിവ് നടത്തുന്നത് . ഗുരുവായൂർ ക്ഷേത്ര ത്തിന്റെ പേര് പറഞ്ഞു അന്യ സംസ്ഥാനങ്ങളിൽ പണം പിരിക്കുന്ന ഒരു ലോബി തന്നെ ഗുരുവായൂരിൽ പ്രവർത്തിക്കുന്നുണ്ട് എന്നും അറിയുന്നു