ഗുരുവായൂർ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന: ബിഎംഎസ്
ഗുരുവായൂർ: ദേവസ്വം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 2000രൂപ പിടിച്ചെടുക്കാനുള്ള തന്ത്രം സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗവും,കോടതി വിധികളെ വെല്ലുവിക്കലുമാണെന്ന് ബിഎംഎസ് ഗുരുവായൂർ മേഖല കമ്മിറ്റി ആരോപിച്ചു.വെൽഫെയർ കമ്മിറ്റിയുടെ പേര് പറഞ്ഞ് ഇടത് സർക്കാരിന്റെ ഹിഡൻ അജണ്ട ജീവനക്കാരിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ദേവസ്വത്തിൽ നടക്കുന്നത്.
പാർട്ടി പ്രവർത്തനം ഗുരുവായൂർ മണ്ഡലത്തിൽ കാര്യക്ഷമമാക്കാൻ ഗുരുവായൂർ ദേവസ്വത്തെയും,ജീവനക്കാരെയും സമ്മർദ തന്ത്രത്തിലൂടെ വരുതിയിൽ വരുത്തി ഉപയോഗിക്കാനുള്ള ഭരണാധികാരികളുടെ ശ്രമത്തെ ശക്തമായി നേരിടുമെന്നും ബിഎംഎസ് മുന്നറിയിപ്പ് നൽകി.യോഗം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.കെ.അറമുഖൻ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ സേതു തിരുവെങ്കിടം,മേഖല സെക്രട്ടറി വി.എസ്.പ്രകാശൻ,വി.കെ.സുരേഷ് ബാബു,ശശി കപ്പ്‌ലെങ്ങാട്,പി.എം.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.