ദേവസ്വം സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം കാനയിലേക്ക്
ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായ കാന നിർമാണം ഇന്നർ റിങ് റോഡിൽ ഇഴഞ്ഞു നീങ്ങുന്നു . ദേവസ്വം സ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം അടക്കമുള്ള മലിന ജലം ഇപ്പോഴും കാനയിലേക്ക് വിടുന്നത് കൊണ്ടാണ് യഥാ സമയം പണി പൂർത്തിയാക്കാൻ കഴിയാത്തതെന്ന് പറയുന്നു . കൗസ്തുഭം , ശ്രീവൽസം ,അനക്സ് ,പാഞ്ചജന്യം , ദേവസ്വം ഓഫിസ് ,ദേവസ്വം കംഫർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും കക്കൂസ് മാലിന്യമടക്കം ദിവസവും കാനയിലേക്ക് ഒഴുക്കി വിടുകയാണ് . ഉച്ചവരെ മോട്ടോർ ഉപയോഗിച്ചു കാനയിലെ മലിന ജലം വറ്റിച്ചാണ് കോൺ ക്രീറ്റ് പണികൾ ചെയ്യാൻ കഴിയുന്നുള്ളു അതിനാൽ പണി ഒച്ചിഴയുന്ന വേഗതയിൽ മാത്രമാണ് നീങ്ങുന്നത് . ഔട്ടർ റിങ് റോഡിൽ നടന്ന പണി വേഗതയുടെ നാലിൽ ഒന്ന് വേഗതയിൽ മാത്രമാണ് ഇന്നർ റിങ് റോഡിൽ നിർമാണ പ്രവർത്തികൾ നടക്കുന്നത് . കാന നിർമാണത്തിന്റെ ഭാഗമായി സ്വാകാര്യ ലോഡ്ജുകളിൽ നിന്നുള്ള മലിന ജലം കാനയിലേക്ക് ഒഴുക്കുന്നത് തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് അവരെല്ലാം ബദൽ മാർഗം കണ്ടെത്തുകയും ചെയ്തു . എന്നാൽ ദേവസ്വ ത്തിന് ഇതൊന്നും ബാധക മല്ലാത്ത രീതിയിലാണ് ദേവസ്വം പൊതു മരാമത്ത് ഉദ്യോഗസ്ഥരുടെ നിലപാടുകൾ . ജൂൺ ആദ്യവാരത്തിൽ മഴ പെയ്തു തുടങ്ങിയാൽ കാന നിർമാണം നിറുത്തി വെക്കേണ്ടി വരും