ഗുരുവായൂർ ദേവസ്വം ഡയറി പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം 2026 വർഷത്തെ ഡയറി പുറത്തിറങ്ങി.. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിനും ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവ് കൂടിയായ കവി ശ്രീ.രാധാകൃഷ്ണൻ കാക്കശ്ശേരിക്കും നൽകി ഡയറിയുടെ പ്രകാശനം നിർവ്വഹിച്ചു.

Poonthanam
Rugmani 700-200


ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, ,മനോജ് ബി നായർ, .കെ.എസ് ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ , ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, തുടങ്ങിയവർ സംബന്ധിച്ചു
.. ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങൾ, അറിയിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ദേവസ്വം ഡയറി കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് വൈകാതെ ഭക്തജനങ്ങൾക്ക് വാങ്ങാം. ജി.എസ്.ടി ഉൾപ്പെടെ 200 രൂപയാണ് വില.

Vasudev Inn