Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ചെയർമാൻ രാജിവെക്കണം-യൂത്ത് കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ചെയർമാൻ രാജിവെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ 4 മാസമായി മറ്റ് അംഗങ്ങൾ പങ്കെടുക്കാത്തതിനാൽ കോറം തികയാതെ ഭരണസമിതി യോഗം ചേരുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ചെയർമാനും, അഡ്മിനിസ്ട്രേറ്ററും ചേർന്ന് യോഗത്തിന്റെ മിനിട്ട്സിൽ കൃത്രിമം നടത്തിയെന്നതും, ഭരണ നേതൃത്വത്തിന്റെ സുതാര്യത നഷ്ടപ്പെട്ടുവെന്നതും ഭരണസമിതി അംഗങ്ങൾ തന്നെ ആരോപിക്കുന്നത് അന്വേഷിക്കണം.

Ambiswami restaurant

ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മഹത്വത്തിന് ചേർന്ന രീതിയിലല്ല ഭരണനേതൃത്വം മുന്നോട്ട് പോവുന്നത് എന്ന് ഭക്തജനസംഘടനകളും, ഇടത് ജീവനക്കാരുടെ യുണിയനുകളും കുറ്റപ്പെടുത്തുന്നു. ഭരണസമിതിയിലെ തർക്കം അതിരൂക്ഷമായിട്ടും ഇടത് മുന്നണി നേതൃത്വം വിഷയത്തിൽ ഇടപെടാത്തത് ആശ്ചര്യകരമാണ്.

Second Paragraph  Rugmini (working)

അനധികൃത നിയമനങ്ങൾ നടത്തുന്നതിനും, ജീവനക്കാരുടെ പ്രമോഷൻ തടഞ്ഞുവെയ്ക്കുന്നതിനും ചെയർമാനും അഡ്മിനിസ്ട്രേറ്ററും നടത്തുന്ന ഗൂഡനീക്കങ്ങൾ സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ളതാണെന്നും യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. പ്രശസ്തമായ ഗുരുവായൂർ ദേവസ്വഭരണം സ്വകാര്യ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്ന ചെയർമാൻ തൽസ്ഥാനം രാജിവെക്കണമെന്നും, അഡ്മിനിസ്ട്രേറ്ററെ സർക്കാർ തിരികെ വിളിയ്ക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടുന്നു

Third paragraph