
ഗുരുവായൂർ ദേവസ്വത്തിനെതിരെ അസത്യപ്രചരണം നിയമനടപടി സ്വീകരിക്കും: ചെയർമാൻ |

ഗുരുവായൂർ ദേവസ്വത്തിൽ ക്രമക്കേടുകൾ എന്ന രീതിയിൽ ചില പത്ര-ദൃശ്യ സമൂഹിക മാധ്യമങ്ങൾ വഴി അടിസ്ഥാന രഹിതവും സത്യവിരുദ്ധവുമായ വാർത്തകൾ
പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്ടമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. ദേവസ്വത്തിൽ നിന്ന് ഒരു
തരി സ്വർണ്ണമോ, വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. ദേവസ്വം ശേഖരത്തിലുള്ള മുഴുവൻ സ്വർണ്ണവും, വെള്ളിയും വിലപ്പിടിപ്പുള്ളവയും കൃത്യമായി സ്റ്റോക്ക് രജിസ്റ്ററിൽ സൂക്ഷിച്ചിട്ടുണ്ട്. വസ്‌തുത ഇതായിരിക്കെ, സത്യവിരുദ്‌ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിൽ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.


2019 ൽ ഗുരുവായൂർ ദേവസ്വത്തിൽ ആനക്കൊമ്പുമുറിച്ചതിന് തുക നൽകിയെങ്കിലും ആനക്കൊമ്പ് സ്റ്റോക്കിൽ ഇല്ല എന്നത് തീർത്തും അപഹാസ്യകരമായ വാർത്തയാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ മുൻകൂർ അനുമതിയോടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മഹസ്സർ തയ്യാറാക്കിയുമാണ് ആനക്കൊമ്പ് മുറിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുറിച്ച കഷ്‌ണങ്ങളും മുറിയ്ക്കു മ്പോഴുണ്ടാകുന്ന പൊടിയടക്കം വനം വകുപ്പ് ഏറ്റെടുത്ത് കൊണ്ടുപോകുകയും, ആയവ ഫോറസ്റ്റ് വകുപ്പിൻ്റെ കസ്റ്റഡിയിലും ആണ് സൂക്ഷിക്കുന്നത്. ചരിഞ്ഞ ആനകളുടെ കൊമ്പുകളും വനം വകുപ്പ് ഏറ്റെടുക്കുന്നു. ഇതിൻ്റെ മഹസ്സർ ആണ് സൂക്ഷിക്കുന്നത്. കൊമ്പ് മുറിയ്ക്കുന്നതിൻ്റെ ചെലവ് ദേവസ്വം വഹിക്കുന്നു. അതിനാലാണ് കൊമ്പ് മുറിയ്ക്കുന്നതിൻ്റെ ബില്ല് പാസാക്കി അനുവദിക്കുന്നത്.
……..
ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ല
…………..
ക്ഷേത്രത്തിൽ നിന്നും ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ല. സ്റ്റോക്കിലുള മുഴുവൻ സ്വർണ്ണവും വെള്ളിയും മറ്റു വിലപിടിപ്പുള്ളവയും കൃത്യമായി സ്റ്റോക്ക്
രജിസ്റ്ററിൽ സൂക്ഷിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ നിത്യ ഉപയോഗത്തിനുള്ളവ മേൽശാന്തിയുടെ സ്റ്റോക്കിലും ബാക്കിയുള്ളവ ഡബിൾ ലോക്കറിലുമായി സൂക്ഷിച്ചിട്ടുണ്ട്. ഭണ്ഡാരത്തിൽ നിന്നും സ്വർണ്ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ബഹു.ഹൈക്കോതി നിയോഗിച്ചിട്ടുള്ള ഭക്തജന പ്രതിനിധികൾ, സാമൂതിരിയുടെ പ്രതിനിധി, തന്ത്രിയുടെ പ്രതിനിധി ,എ.ജി.ഓഫീസിൽ നിന്നുള്ള CF & A0, ദേവസ്വം സ്ഥിരം ഭരണ സമിതി അംഗം കുടിയായ ക്ഷേത്രം ഊരാളൻ, അഡ്മിനിസ്ട്രേറ്റർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്. DLR എന്ന സ്റ്റോക്ക് രജിസ്റ്ററിൽ ഇവ രേഖപ്പെടുത്തുന്നു.
…..
എല്ലാ മാസവും സുതാര്യമായ ഭണ്‌ഡാരം എണ്ണൽ
……
ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിക്കുന്ന പണവും സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, ഭണ്ഡാരത്തിൽ ഭക്തജനങ്ങൾ സമർപ്പിക്കുന്ന ദ്രവ്യങ്ങൾ ഉൾപ്പെടെ എല്ലാ ഇനങ്ങളും എല്ലാ മാസവും ആദ്യ ആഴ്‌ചയിൽ തന്നെ ബഹു.ഹൈക്കോടതി നിയോഗിച്ചിട്ടുള്ള ഭക്തജന പ്രതിനിധികൾ, സാമുതിരിയുടെ പ്രതിനിധി, തന്ത്രിയുടെ പ്രതിനിധി, എ ജി ഓഫീസിൽ നിന്നുള്ള CF&AO, ദേവസ്വം സ്ഥിരം ഭരണസമിതി അംഗം കൂടിയായ ക്ഷേത്രം ഊരാളൻ, അഡ്മിനിസ്ട്രേറ്റർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്‌ധ്യത്തിലും നിരീക്ഷണത്തിലുമാണ് എണ്ണി തിട്ടപ്പെടുത്തുന്നത്. ഭണ്ഡാരം എണ്ണിക്കഴിയുമ്പോൾ ലഭ്യമാകുന്ന പണവും, സ്വർണ്ണം, വെള്ളി ഉൾപ്പെടെയുള്‌ളവയുടെ മുഴുവൻ വിശദാംശങ്ങളും മാധ്യമങ്ങള അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ ഇന്നുവരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ നിരോധിച്ചതും, പിൻവലിച്ചതുമായ കറൻസി നോട്ടുകളുടെ വിവരങ്ങൾ ഉൾപ്പെടെ മാധ്യമങ്ങളെ അറിയിക്കാറുണ്ട്.
……
വഴിപാട് സമർപ്പണത്തിന് രസീത്
….
ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർ ദേവസ്വം ഓഫീസിൽ സമർപ്പിക്കുന്ന എല്ലാ സാധനങ്ങൾക്കും രസിത് നൽകാറുണ്ട്. എന്നാൽ ഭക്തർതൊഴുത് പോകുന്ന അവസരത്തിൽ ഭണ്ഡാരത്തിൽ സമർപ്പിക്കുന്നവയ്ക്ക് രസീത് നൽകുവാനാവില്ല. പ്രസ്തുത സമർപ്പണങ്ങളെല്ലാം എല്ലാ മാസവും നടക്കുന്ന ഭണ്ഡാരം എണ്ണലിൽ കൃത്യമായി തിട്ടപ്പെടുത്തി രജിസ്റ്ററിൽ സൂക്ഷിച്ചു വരുന്നു.
….
ക്ഷേത്രത്തിൽ സ്വർണ്ണം ബാറുകൾ ആയി സൂക്ഷിക്കുന്നില്ല
…….
ക്ഷേത്രാവശ്യങ്ങൾക്ക് ശേഷമുള്ള ബാക്കിയുള്ള സ്വർണ്ണം കേന്ദ്ര ഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള മിൻ്റിൽ ഉരുക്കി ബാറുകളാക്കി മുംബൈയിലുള്ള SBI യുടെ ബുള്ള്യൻ ബ്രാഞ്ചിൽ സ്വർണ്ണ നിക്ഷേപ പദ്‌ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ആയതിന് പലിശ വരുമാനവും ലഭിക്കുന്നുണ്ട്. സ്വർണ്ണം, വെള്ളി സാധനങ്ങൾ ശുദ്‌ധീകരിക്കു ന്നതിന് സ്വകാര്യ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഒരിക്കലും ഏൽപ്പിച്ചിട്ടില്ല. ഇന്ത്യ ഗവൺമെന്റിന്റെ മിൻറിൽ അതീവ സുരക്ഷയോടെയാണ് ഇത് ചെയ്യുന്നതും സ്റ്റോക്ക് രേഖപ്പെടുത്തുന്നതും. അല്ലാതെ ക്ഷേത്രത്തിൽ സ്വർണ്ണം ബാറുകൾ ആയി സൂക്ഷിക്കാറില്ല. ഇത്തരത്തിലുള്ള മാധ്യമ വാർത്തകൾ തീർത്തും സത്യവിരുദ്ധമാണ്.
……
ക്ഷേത്രത്തിൽ കിലോക്കണക്കിന് കുങ്കുമപ്പൂ ലഭിക്കുന്നു എന്ന വാർത്ത തെറ്റ്
…..
ഓരോ ദിവസവും ക്ഷേത്രത്തിൽ കിലോക്കണക്കിന് കുങ്കുമപ്പൂ ലഭിക്കുന്നു എന്ന മാധ്യമ വാർത്ത പൂർണ്ണമായും ലേഖകൻ്റെ ഭാവന മാത്രമാണ്. ഇതിന് സത്യവുമായി ഒരു ബന്ധവുമില്ല. ക്ഷേത്രത്തിൽ ലഭിക്കുന്ന കുങ്കുമപ്പൂവ് പ്രത്യേക സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുകയും ആയതിൽ യോഗ്യമായവ ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുന്നു. തികയാത്തവ ടെണ്ടർ വഴി, കാശ്മീരിൽ നിന്നും കളഭം നിർമ്മാണത്തിനായി ലഭ്യമാക്കുന്നു. പ്രസ്തുത സ്റ്റോക്ക് രജിസ്റ്റർ ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിന്റെ പരിശോധനയ്ക്ക് വിധേയമാണ്.
……..
ഉരുളി നഷ്ടപ്പെട്ടിട്ടില്ല
…….
ക്ഷേത്രത്തിൽ സമർപ്പിച്ച 2000 കിലോ തൂക്കമുള്ള ഉരുളി കാണാനില്ല എന്ന വാർത്ത തീർത്തും സാമാന്യ ബുദ്‌ധിയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. പ്രസ്‌തുത ഉരുളി തിടപ്പിള്ളിയിൽ നിലവിൽ ഏറെക്കാലമായി പായസ്സ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. വഴിപാടായി ലഭിച്ച സമയത്ത് ഉരുളി ക്ഷേത്രത്തിലേക്ക് എത്തിച്ചത്
ക്രെയിൻ വഴിയാണ്. മാധ്യമ പ്രതിനിധികൾ ഉൾപ്പെടെയുള്ള ധാരാളം ഭക്തരുടെ സാന്നിധ്യത്തിലാണ് പ്രസ്തുത ഉരുളി സമർപ്പണം നടന്നത്. അന്ന് ഏറെ മാധ്യമ ശ്രദ്ധ ലഭിച്ച വാർത്തയായിരുന്നു ഇത്.
……
ഓഡിറ്റ് റിപ്പോർട്ട് പരാമർശം
…..2019-20 ലെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന വിഷയങ്ങളിൽ ഹൈക്കോടതിയിൽ ദേവസ്വം ക്യത്യമായി സ്റ്റേറ്റ്‌മെൻ്റ് സമർപ്പിച്ചിട്ടുണ്ട്. ബഹു.ഹൈക്കോടതിയുടെ പരിഗണനയിലുള്ള പ്രസ്‌തുത വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ ആവില്ല.
…..
തെറ്റായ വാർത്തകൾക്കെതിരെ പ്രസ് കൗൺസിലിന് പരാതി നൽകും
…..
ഗുരുവായൂർ ദേവസ്വത്തിനെതിരെ ബോധപൂർവ്വം ഇല്ലാകഥകൾ വാർത്തയാക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ രീതി തീർത്തും പരിഹാസ്യമാണ്. ഏതെങ്കിലും ഉറവിടത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വസ്‌തുതയാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല മാധ്യമങ്ങളുടെതാണ്. വസ്‌തുതകൾ പരിപാവനമാണെന്ന മാധ്യമ തത്വം (Facts are sacred) വിസ്‌മരിച്ചുകൊണ്ടാണ് ചിലർ തെറ്റായ പ്രചാരവേല നടത്തുന്നത്. ദേവസ്വത്തിൻ്റെ ഭാഗം കൂടി കേട്ട് വാർത്ത പ്രസിദ്ധീകരിക്കുക എന്ന സാമാന്യ മാധ്യമ ധർമ്മവും ഇക്കൂട്ടർ ലംഘിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നീ കേന്ദ്രങ്ങളിൽ പരാതി നൽകുന്നതിനും ദേവസ്വം നടപടിയെടുക്കും.
……
മേൽ സാഹചര്യത്തിൽ മാധ്യമങ്ങളുടെ കിടമത്സരത്തിൻ്റെ ഭാഗമായി