Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ വായ്പാതട്ടിപ്പ്, ഭരണകക്ഷി ജീവനക്കാരന് ഭരണ സമിതിയുടെ സംരക്ഷണ കവചം.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ജീവനക്കാരന്റെ തട്ടിപ്പിന് ഭരണ സമിതിയുടെ സംരക്ഷണ കുട. ദേവസ്വത്തിൽ ഭവന വായ്പാ തട്ടിപ്പ് നടത്തിയ ഭരണകക്ഷി ജീവനക്കാരന്റെ പേരിൽ നടപടി എടുക്കാതെയാണ് ഗുരുവായൂർ ദേവസ്വം ഭരണ സമിതി സംരക്ഷണ കവചം ഒരുക്കിയത് . 2015 ഒക്ടോബർ മാസത്തിലാണ് ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഇലക്ട്രിക്കൽ വിഭാഗംജീവനക്കാരനായ ജി.രാജേഷ്കുമാർ വീടും,സ്ഥലവും വാങ്ങുന്നതിനായി ഭവനവായ്പാ പദ്ധതി പ്രകാരം10 ലക്ഷം രൂപ വായ്പയെടുക്കുന്നത്.
സ്വന്തം അമ്മയുടെ പേരിലുള്ള വീടും,പുരയിടവും താൻ വിലകൊടുത്തു വാങ്ങുന്നതായി കാണിച്ച് ചെറിയസംഖ്യ അഡ്വാൻസ് നൽകിയതായി രേഖപ്പെടുത്തി കരാറും അനുബന്ധരേഖകളും ഹാജരാക്കിയാണ് ലോൺ പാസാക്കിയെടുത്തത്.

Ambiswami restaurant

അമ്മയും മകനും തമ്മിലുള്ള കരാറാണെന്ന വസ്തുത മറച്ചുപിടിച്ചാണ് രേഖകൾ തയ്യാറാക്കിയത്.വായ്പാതുക കൈപ്പറ്റി നിശ്ചിത ദിവസത്തിനകം വസ്തു രജിസ്റ്ററാക്കി ഒറിജിനൽ ആധാരം ദേവസ്വത്തിൽ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ജി.രാജേഷ്കുമാർ അപ്രകാരം വസ്തു വാങ്ങുകയോ ആധാരം രജിസ്റ്ററാക്കുകയോ ചെയ്തില്ല.ബന്ധപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥർ അക്കാര്യം പരിശോധിക്കുകയും ചെയ്തില്ല. ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന ഭവന വായ്പാ സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥ വിരമിക്കുന്നതിനു മുന്നോടിയായി രേഖകൾ പരിശോധിച്ചപ്പോഴാണ് രാജേഷ്കുമാറിന്റെ ആധാരം കാണാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടതും നടപടികൾക്കായി ഫയൽനീക്കം ആരംഭിച്ചതും.

Second Paragraph  Rugmini (working)

കഴിഞ്ഞ 12 ന് കൂടിയ ഭരണസമിതി ഇതുസംബന്ധിച്ച അജണ്ട പരിഗണനയ്ക്കെടുത്തു. ലോൺ സംഖ്യയിൽ മുഴുവൻ തുകയും വസ്തു വാങ്ങുന്നതിന് ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിൽ വസ്തു വാങ്ങിയ സംഖ്യ കഴിച്ച് ബാക്കി വരുന്ന തുകക്ക് 24% പലിശ സഹിതം ഒറ്റ തവണതിരിച്ചടവ് എന്നതാണ് ലോൺ പദ്ധതി നിഷ്കർഷിക്കുന്നത്.ഈ നിഷ്കർഷ അനുസരിച്ചുള്ള 24% പലിശ ഈടാക്കണമെന്ന കേവലമായ നടപടി മാത്രമാണ് ഭരണസമിതി കൈകൊണ്ടത്.തുച്ചമായ തുക അഡ്വാൻസ് നൽകിയതായി രേഖയുണ്ടാക്കുകയും,സ്വന്തം അമ്മയുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മറച്ചുപിടിച്ച് ദേവസ്വത്തെ കബളിപ്പിച്ച് വായ്പാ തട്ടിപ്പ് നടത്തുകയാണ് ഈ ജീവനക്കാരൻ ചെയ്തത് .തക്ക സമയത്ത് ഇക്കാര്യം മനസ്സിലാക്കി നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ വീഴ്ചയും തട്ടിപ്പിന് തുണയായി.

Third paragraph

വാഹന വായ്പയെടുത്ത് വാഹനം വാങ്ങാതെ ഫണ്ട് തിരിമറി നടത്തി ദേവസ്വത്തെ കബളിപ്പിച്ച കുറ്റവും ഈ ജീവനക്കാരന്റെ പേരിൽ നിലവിലുണ്ട്.ഭവനവായ്പാ തിരിച്ചടവിന് ഇൻകം ടാക്സ് ഇളവിനുള്ള ആനുകൂല്യം കൈപ്പറ്റി ഇൻകം ടാക്സ് ഡിപ്പാർട്ട് മെന്റിനേയും ഈ ജീവനക്കാരൻ കബളിപ്പിച്ചിട്ടുണ്ട്.
ജീവനക്കാരുടെ പ്രതിനിധിയായി ഭരണസമിതി അംഗമായിരുന്ന വ്യക്തി സെക്രട്ടറിയായ പാർട്ടി ബ്രാഞ്ചിലെ അംഗമാണ് തട്ടിപ്പുനടത്തിയ ജീവനക്കാരൻ ഈ ബന്ധവും സ്വാധീനവുമാണ് കടുത്ത നടപടികളിൽ നിന്നും ഈ ജീവനക്കാരനെ സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം.